Question:

ഹരിതകണത്തിൽ സൂര്യപ്രകാശത്തെ ആഗീരണം ചെയ്യാൻ കഴിവുള്ള വർണകങ്ങൾ കാണപ്പെടുന്ന ഭാഗം ?

Aആസ്യരന്ധ്രങ്ങൾ

Bഗ്രാന

Cസ്‌ട്രോമ

Dകോശസ്തരം

Answer:

B. ഗ്രാന

Explanation:

ഹരിതകണങ്ങൾ 

  • പ്രകാശസംശ്ലേഷണം നടക്കുന്നത് ഹരിതകണങ്ങളിലാണ്.
  • ഇലകളിൽ മാത്രമല്ല, എവിടെയൊക്കെ ഹരിതകണങ്ങളുണ്ടോ അവിടെയെല്ലാം പ്രകാശസംശ്ലേഷണം നടക്കുന്നു.
  • ഹരിതകണത്തിലെ ഗ്രാനകളിലാണ് സൂര്യപ്രകാശത്തെ ആഗിരണം ചെയ്യാൻ കഴിവുള്ള വർണകങ്ങൾ കാണപ്പെടുന്നത്.
  • ഹരിതകം a (Chlorophyll a), ഹരിതകം b (Chlorophyll b), കരോട്ടിൻ (Carotene), സാന്തോഫിൽ (Xanthophyll) എന്നീ വർണകങ്ങളാണ് ഗ്രാനയിലുള്ളത്.
  • ഈ വർണകങ്ങൾക്കെല്ലാം പ്രകാശത്തെ ആഗിരണം ചെയ്യാൻ കഴിവുണ്ട്.
  • എന്നാൽ ഹരിതകം a യ്ക്ക് മാത്രമേ പ്രകാശസംശ്ലേഷണത്തിൽ നേരിട്ടു പങ്കെടുക്കാൻ കഴിയൂ.
  • മറ്റു വർണകങ്ങൾ പ്രകാശത്തെ ആഗിരണം ചെയ്ത് ഹരിതകം a യിലേക്ക് കൈമാറുന്നു.
  • അതിനാൽ ഇവയെ സഹായകവർണകങ്ങൾ (Accessory pigments) എന്നു വിളിക്കുന്നു.

Related Questions:

ഭൂമിയുടെ താപനില കൂടിക്കൊണ്ടിരിക്കുന്നു പ്രതിഭാസമാണ് ?

സസ്യ ഇലകളിൽ സംഭരിച്ചിട്ടുള്ള ഗ്ലുക്കോസിൻ്റെ അലേയ രൂപം :

സൂര്യപ്രകാശത്തെ ആശ്രയിക്കാത്ത ഉത്പാദകരാണ്‌ :

താഴെ പറയുന്നതിൽ പ്രകാശസംശ്ലേഷണത്തിന് ആവശ്യമില്ലാത്ത ഘടകം :

പ്രകാശസംശ്ലേഷണത്തിലെ ഇരുണ്ട ഘട്ടം കണ്ടെത്തിയത് ആരാണ് ?