കാഴ്ചശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന നേത്രഭാഗം ഏത് ?
Aകർണപടം
Bപീതബിന്ദു
Cറെറ്റിന
Dഅന്ധബിന്ദു
Answer:
B. പീതബിന്ദു
Read Explanation:
കണ്ണ് (Eye)
കാഴ്ചയുടെ ഇന്ദ്രിയമാണ് തലയോട്ടിയിലെ ഓർബിറ്റ് എന്ന കുഴികളിൽ സ്ഥിതിചെയ്യുന്ന ഒരു ജോടി കണ്ണുകൾ.
നേത്രഗോളത്തിന് മൂന്നു പാളികൾ ഉണ്ട്. ഏറ്റവും പുറമേ കാണപ്പെടുന്ന പാളിയാണ് ദൃഢപടലം .ഇത് കണ്ണിനു ദൃഢത നൽകുകയും ആന്തരഭാഗങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.
മധ്യപാളിയിൽ ധാരാളം രക്തലോമികകൾ കാണപ്പെടുന്നു. കണ്ണിന്റെ കലകൾക്കും അന്തരഭാഗങ്ങൾക്കും പോഷണവും ഓക്‌സിജനും ലഭിക്കുന്നത് ഇവയിലൂടെ ഒഴുകുന്ന രക്തത്തിൽ നിന്നാണ്.
ദൃഷ്ടിപടലമാണ് (റെറ്റിന) കണ്ണിന്റെ ആന്തരപാളി. കണ്ണിലെ ഏറ്റവും പ്രവർത്തനക്ഷമമായ കലകൾ ഇവിടെയാണുള്ളത്. പ്രതിബിംബം രൂപപ്പെടുന്നത് ഇവിടെയാണ്.