Question:
ഇന്ത്യൻ ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ഭാഗത്താണ് ?
Aഭാഗം IV
Bഭാഗം IV A
Cഭാഗം II
Dഭാഗം III
Answer:
B. ഭാഗം IV A
Explanation:
- ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം - ഭാഗം IV A
- ഭരണഘടനയിൽ നിർദ്ദേശകത്ത്വങ്ങൾ പ്രതിപാദിക്കുന്ന ഭാഗം - ഭാഗം IV
- ഭരണഘടനയിൽ മൗലികാവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം - ഭാഗം III
- ഭരണഘടനയെയും ഭരണസ്ഥാപനങ്ങളെയും ആദരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പാരമ്പര്യം കാത്തു സൂക്ഷിക്കാനും മൗലിക കർത്തവ്യങ്ങൾ പൗരന്മാരെ പ്രേരിപ്പിക്കുന്നു.
- രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും കാത്ത് സൂക്ഷിക്കുന്നതിന് പൗരന്മാർ രാഷ്ട്രത്തോട് ചില കടമകൾ നിറവേറ്റതുണ്ട്. ഈ കടമകളാണ് - മൗലിക കർത്തവ്യങ്ങൾ
- മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി - 42-ാം ഭേദഗതി (1976)
- മൗലിക കടമകൾ പ്രാബല്യത്തിൽ വന്ന വർഷം - 1977 ജനുവരി 3