പ്രകാശസംശ്ലേഷണത്തിൽ പ്രകാശോർജം രാസോർജമാക്കി മാറ്റപ്പെടുന്നത് ഏത് ഘട്ടത്തിലാണ്?
Read Explanation:
- പ്രകാശസംശ്ലേഷണം എന്ന പ്രക്രിയ പ്രകാശ ഘട്ടമെന്നും ഇരുണ്ട ഘട്ടമെന്നും രണ്ട് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്
പ്രകാശ ഘട്ടം
- പ്രകാശസംശ്ലേഷണത്തിന്റെ ആദ്യ ഖട്ടമായ പ്രകാശ ഘട്ടം ഗ്രാനയിലാണ് നടക്കുന്നത്
- ഇവിടെ സസ്യങ്ങൾ പ്രകാശം ഉപയോഗിക്കുന്നു.
- ജലം വിഘടിച്ച് ഓക്‌സിജൻ പുറന്തള്ളപ്പെടുന്നു.
- ഹൈഡ്രജൻ സ്ട്രോമയിലെത്തുന്നു.
- പ്രകാശോർജം രാസോർജമാക്കി ATP യിൽ സംഭരിക്കുന്നു.
ഇരുണ്ട ഘട്ടം
- പ്രകാശസംശ്ലേഷണത്തിന്റെ ഇരുണ്ട ഘട്ടം നടക്കുന്നത് സ്ട്രോമയിലാണ്
- പ്രകാശസംശ്ലേഷണത്തിന്റെ ആദ്യ ഖട്ടമായ പ്രകാശ ഘട്ടത്തിനുശേഷമാണ് ഇരുണ്ട ഘട്ടം നടക്കുന്നത്
- ഇവിടെ സസ്യങ്ങൾ പ്രകാശം ഉപയോഗിക്കുന്നില്ല.
- ATP യിലെ ഊർജം ഉപയോഗിച്ച് ഹൈഡ്രജനെ കാർബൺ ഡൈ ഓക്സൈഡുമായിച്ചേർത്ത് ഗ്ലൂക്കോസ് നിർമിക്കുന്നു.
- ഇരുണ്ടഘട്ടത്തിൽ നടക്കുന്ന ചാക്രിക രാസപ്രവർത്തനങ്ങൾ കണ്ടെത്തിയത് മെൽവിൻ കാൽവിൻ എന്ന ശാസ്ത്രജ്ഞനാണ്.
- അതിനാൽ ഇത് ചക്രം (Calvin cycle) എന്നറിയപ്പെടുന്നു.
- ഈ കണ്ടെത്തലിന് അദ്ദേഹത്തിന് 1961 ലെ നോബൽ സമ്മാനം ലഭിച്ചു