ശാന്തിനികേതന്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Aഉത്തര്‍പ്രദേശ്
Bപഞ്ചാബ്
Cമധ്യപ്രദേശ്
Dപശ്ചിമബംഗാള്‍
Answer:
D. പശ്ചിമബംഗാള്‍
Read Explanation:
കൽക്കത്തയിൽ നിന്നും 130 കി.മി. വടക്കുള്ള പ്രക്യതിസുന്ദരമായ ബോൽഗ്രപൂർ ഗ്രാമപ്രദേശത്ത് രബീന്ദ്രനാഥ് ടാഗോർ ശാന്തിനികേതൻ വിദ്യാലയം സ്ഥാപിച്ചു.[1]പ്രക്യതിയിൽ ലയിച്ചു ചേർന്നു ധ്യാനനിരതമായ സ്വെരജീവിതം നയിക്കുവാൻ പറ്റിയ അന്തരീക്ഷം രവീന്ദ്രനാഥടാഗൂർ അവിടെ ഒരുക്കി. മഹർഷിമാരുടെ ആശ്രമജീവിത മാത്യകയാണ് വിദ്യലയത്തിൽ ഉണ്ടായിരുന്നത്. കുട്ടികളെ വിദ്യാലയത്തിന്റെ സങ്കുചിതമായ ഭിത്തികൾക്കുള്ളിൽനിന്നു മോചിപ്പിച്ച് പ്രക്യതിയുമായി ബന്ധമുള്ളവരാക്കിത്തീർക്കുകയും അവർക്ക് സാമൂഹികമായി ജീവിക്കുവാനും വളരുവാനും സ്വാതന്ത്ര്യം നൽകുകയും ചെയ്യുക എന്നതായിരുന്നു ടാഗൂരിന്റെ ലക്ഷ്യം. 1913-ൽ നോബൽ സമ്മാനത്തിൽനിന്നു ലഭിച്ച മുഴുവൻ തുകയും ശാന്തിനികേതനത്തിനു വേണ്ടി അദ്ദേഹം ചിലവഴിച്ചു. "ഇൻഡ്യൻ രാഷ്ട്രീയ ജീവിതത്തിലെ മരുപ്പച്ച" എന്നാണ് ജവഹർലാൽ നെഹ്റു ശാന്തിനികേതനെ വിശേഷിപ്പിച്ചത്. 1921-ൽ ഈ വിദ്യാലയം വിശ്വഭാരതി സർവകലാശാലയായി.