ഛത്തീസ്ഗഢ് സംസ്ഥാനത്തിലെ ബസ്തർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാമനാണ് ഇന്ദ്രാവതി ദേശീയോദ്യാനം. ഇന്ദ്രാവതീ നദിയുടെ തീരത്താണ് ഇതിന്റെ സ്ഥാനം. 1981-ലാണ് ഈ ഉദ്യാനം രൂപീകൃതമായത്. 1982 മുതൽ പ്രൊജക്ട് ടൈഗറിന്റെ കീഴിലുള്ള കടുവാ സംരക്ഷണ കേന്ദ്രം കൂടിയാണിത്.