App Logo

No.1 PSC Learning App

1M+ Downloads

തിരുപ്പതി ഏത് സംസ്ഥാനത്താണ്?

Aആന്ധ്രാപ്രദേശ്

Bകര്‍ണ്ണാടക

Cതമിഴ്നാട്

Dഒഡീഷ

Answer:

A. ആന്ധ്രാപ്രദേശ്

Read Explanation:

  • ഇന്ത്യയുടെ തെക്കുകിഴക്കു ഭാഗത്തുള്ള ഒരു സംസ്ഥാനമാണ്‌ ആന്ധ്രാപ്രദേശ്‌
  • തെലുങ്ക്‌ ഭാഷ മുഖ്യമായി സംസാരിക്കപ്പെടുന്ന ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം അമരാവതി ആണ്‌.
  • വടക്ക്‌ തെലങ്കാന, ഛത്തീസ്ഗഡ്‌, ഒഡീഷ, മഹാരാഷ്ട്ര; തെക്ക്‌ തമിഴ്‌നാട്‌; കിഴക്ക്‌ ബംഗാൾ ഉൾക്കടൽ; പടിഞ്ഞാറ്‌ കർണ്ണാടക എന്നിവയാണ്‌ ആന്ധ്രാപ്രദേശിന്റെ അതിർത്തികൾ.
  • വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ എട്ടാമതും
  • ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പത്താമതും ആയ ഇന്ത്യൻ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്
  • ആന്ധ്രാപ്രദേശ് "ഇന്ത്യയുടെ അരിപ്പാത്രം" (Rice bowl of India) എന്നാണ് അറിയപ്പെടുന്നത്.
  • ഇവിടെ കൃഷി ചെയ്യുന്നതിൽ 70 ശതമാനവും നെല്ലാണ്.
  • 2006ൽ ആന്ധ്ര പ്രദേശ് 17,796,000 ടൺ നെല്ല് ഉത്പാദിപ്പിച്ചു.
  • ചോളം, ബജറ, നിലക്കടല, പരുത്തി തുടങ്ങിയവയും കൃഷി ചെയ്തു വരുന്നു.
  • ആന്ധ്രാ പ്രദേശിലൂടെ ഒഴുകുന്ന രണ്ട് പ്രധാന നദികളാണ് കൃഷ്ണയും, ഗോദാവരിയും. തുംഗഭദ്ര, പൊന്നാർ, വംശധാര, നാഗാവലി തുടങ്ങിയവയും പ്രധാനപ്പെട്ട നദികളാണ്.
  • പുതുച്ചേരി (പോണ്ടിച്ചേരി) സംസ്ഥാനത്തിന്റെ യാനം ജില്ല ആന്ധ്രാപ്രദേശിന്റെ വടക്കുകിഴക്കു ഗോദാവരി നദീമുഖത്താണ് സ്ഥിതിചെയ്യുന്നത്.
  • ഡെക്കാൺ പീഠഭൂമിയുടെ കിഴക്കൻ ഭാഗവും പൂർവ്വഘട്ടത്തിന്റെ കിഴക്കായി സ്ഥിതിചെയ്യുന്ന സമതലപ്രദേശങ്ങളും ഉൾക്കൊള്ളുന്നതാണ് ആന്ധ്രാപ്രദേശ്.
  • തെലങ്കാന, റായലസീമ, തീരദേശ ആന്ധ്ര എന്നിങ്ങനെ മൂന്ന് മേഖലകൾഉൾക്കൊള്ളുന്ന ആന്ധ്രാപ്രദേശിൽ 13 ജില്ലകളുണ്ട്.
  • തെലങ്കാന, റായലസീമ പ്രദേശങ്ങളെ വേർതിരിക്കുന്നത് കൃഷ്ണ നദിയാണ്.

Related Questions:

Amritsar is in

മൃഗങ്ങൾക്കായുള്ള ഇന്ത്യയിലെ ആദ്യ ഐ വി എഫ് മൊബൈൽ യൂണിറ്റ് ആരംഭിച്ചത് ഏത് സംസ്ഥാനത്താണ് ?

ഇന്ത്യയിൽ ആദ്യമായി വന്യമൃഗ ശല്യം തടയുന്നതിനായി വനാതിർത്തിയിൽ AI സ്മാർട്ട് ഫെൻസിംഗ് സ്ഥാപിക്കുന്ന സംസ്ഥാനം ഏത് ?

ഭരണഘടന നിലവില്‍വന്നശേഷം ആദ്യമായി രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ സംസ്ഥാനം ഏത്?

ഇന്ത്യയിലെ ആദ്യ സിൽക്ക് പരിശീലന കേന്ദ്രം ഗാന്ധി ഗ്രാമ വ്യവസായ കമ്മീഷൻ ആരംഭിക്കുന്ന സംസ്ഥാനം ?