App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ ഏതെല്ലാം സംസ്ഥാനങ്ങളിലാണ് ദ്വിമണ്ഡല നിയമ നിർമ്മാണസഭ നിലവിലുള്ളത്?

Aബിഹാർ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ

Bകർണ്ണാടകം, ബീഹാർ, പശ്ചിമബംഗാൾ

Cമഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, കർണ്ണാടകം

Dമഹാരാഷ്ട്ര, കർണ്ണാടകം, ബിഹാർ .

Answer:

D. മഹാരാഷ്ട്ര, കർണ്ണാടകം, ബിഹാർ .

Read Explanation:

  • ആന്ധ്രാപ്രദേശ്, ബീഹാർ, കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ് എന്നിവയാണ് ദ്വിമണ്ഡല സഭയുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ.
  • ഇന്ത്യയിലെ സംസ്ഥാന നിയമസഭ ഏക മണ്ഡല സഭ, ദ്വിമണ്ഡല സഭ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി  വിഭജിച്ചിരിക്കുന്നു.
  • ഒരു സഭ മാത്രമുള്ള സംസ്ഥാന നിയമസഭയെ ഏക മണ്ഡല  സഭ എന്ന് വിളിക്കുന്നു.
  • അത്തരത്തിൽ  ഏക മണ്ഡല  സഭ മാത്രമുള്ള  സംസ്ഥാനങ്ങൾക്ക്, ഒരേയൊരു സംസ്ഥാന നിയമനിർമ്മാണ സഭയെ (ലെജിസ്ലേറ്റീവ് അസംബ്ലി) ഉണ്ടാകൂ.
  • സംസ്ഥാന ലെജിസ്ലേറ്റീവ് അസംബ്ലിയെ വിധാൻ സഭ എന്നും വിളിക്കുന്നു.
    വിധാൻ സഭ അധോ സഭയാണ്, ഇത് ഇന്ത്യൻ പാർലമെന്റിന്റെ ലോക്സഭയുടേതിന് സമാനമാണ്.
  • രണ്ട് സഭകളുള്ള  ഒരു സംസ്ഥാന നിയമസഭ, ദ്വിമണ്ഡല സഭ എന്നറിയപ്പെടുന്നു.
    സംസ്ഥാന നിയമ നിർമ്മാണ സഭയും സംസ്ഥാന നിയമ നിർമ്മാണ സമിതിയും ( State Legislative Council) ഒരു ദ്വിമണ്ഡല സഭയുടെ രണ്ട് ഭാഗങ്ങളാണ്.
  • സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിനെ വിധാൻ പരിഷത്ത് എന്നും വിളിക്കുന്നു.
    ഇന്ത്യൻ പാർലമെന്റിന്റെ രാജ്യസഭയുടേതിന് സമാനമായി വിധാൻ പരിഷദ് ഒരു ഉപരിസഭയാണ്.

Related Questions:

ഇന്ത്യയിലെ സംസ്ഥാന ഗവർണ്ണറായി നിയമിക്കപ്പെടുന്നതിനുള്ള യോഗ്യതകൾവിവരിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?

ലോകായുക്തയ്ക്കും ഉപലോകയുക്തയ്ക്കും സത്യവാചകം ചൊല്ലികൊടുക്കുന്നത് ആര് ?

The Governor of a State is appointed by the President on the advice of the

ഗവർണ്ണറെ നിയമിക്കുന്നത്

The governor of the State is appointed by which article of the Constitution :