Question:
അയ്യങ്കാളി ട്രോഫി വള്ളംകളി നടക്കുന്ന കേരളത്തിലെ ജലാശയം ഏത്?
Aപായിപ്പാട് കായൽ
Bവെള്ളായണി കായൽ
Cവേമ്പനാട്ട് കായൽ
Dഅഷ്ടമുടി കായൽ
Answer:
B. വെള്ളായണി കായൽ
Explanation:
വള്ളംകളികൾ
ആറൻമുള ഉതൃട്ടാതി വള്ളംകളി
ആറൻമുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന നദി - പമ്പ
കേരളത്തിലെ ഏറ്റവും പുരാതനമായ വള്ളംകളി
ജലത്തിലെ പൂരം എന്നറിയപ്പെടുന്ന വള്ളംകളി
നെഹ്‌റു ട്രോഫി വള്ളംകളി
കേരളത്തിലെ ഏറ്റവും വലിയ വള്ളംകളി
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ വള്ളംകളി
നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ - പുന്നമടക്കായൽ (ആലപ്പുഴ)
കേരളത്തിലേക്ക് ഏറ്റവുമധികം വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വള്ളംകളി
എല്ലാ വര്‍ഷവും ആഗസ്തിലെ രണ്ടാം ശനിയാഴ്ച നടക്കുന്ന ജലോത്സവം
മുമ്പ് പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി എന്നറിയപ്പെട്ടിരുന്ന ജലോത്സവം
'ജലോത്സവങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്ന വള്ളംകളി
പ്രസിഡൻറ് ട്രോഫി വള്ളംകളി
കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിൽ വർഷം തോറും നടത്തുന്ന വള്ളംകളി
ആദ്യ മത്സരം 2011 ആഗസ്റ്റ് 30ന് നടന്നു.
മത്സരം കാണാനും വിജയികൾക്ക് ട്രോഫി സമ്മാനിക്കാനും അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ എത്തിയതിനെത്തുടർന്ന് ഈ പേര് നൽകപ്പെട്ടു.
പായിപ്പാട് വള്ളംകളി
ഓണക്കാലത്ത് അവിട്ടം, ചതയം എന്നീ ദിവസങ്ങളിൽ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് പായിപ്പാട് കായലിൽ നടത്തുന്ന ജലോത്സവം.
ചമ്പക്കുളം മൂലം വള്ളംകളി
ആറന്മുള കഴിഞ്ഞാൽ ഏറ്റവും പുരാതനമായ വള്ളംകളി
പമ്പാനദിയിലാണ് ഈ വള്ളംകളി നടക്കുന്നത്.
മലയാള മാസമായ മിഥുനത്തിലെ മൂലം നാളിലാണ് ഈ വള്ളംകളി നടക്കുന്നത്.
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെടുത്തിയാണ് ഈ വള്ളംകളി
രാജീവ് ഗാന്ധി ട്രോഫി വള്ളംകളി
ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നാറ്റിലാണ് വർഷംതോറും നടത്തപ്പെടുന്നത്
1985-ൽ രാജീവ് ഗാന്ധി കുട്ടനാട് സന്ദർശിച്ചതിന്റെ ഓർമ്മക്കാണ് ഈ വള്ളംകളി ആരംഭിച്ചത്
അയ്യങ്കാളി ട്രോഫി വള്ളംകളി
കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകമായ തിരുവനന്തപുരത്തെ വെള്ളായണി കായലിൽ നടക്കുന്ന ജലോത്സവം.
അയ്യങ്കാളി ജയന്തിയായ ചിങ്ങത്തിലെ അവിട്ടം നാളിലാണ് വള്ളംകളി മത്സരം നടക്കുക.