Question:

കേരളത്തിലാദ്യമായി മുന്നണി സർക്കാർ അധികാരത്തിൽ വന്ന വർഷം ഏത് ?

A1952

B1958

C1960

D1964

Answer:

C. 1960

Explanation:

  • കേരളത്തിലാദ്യമായി ഒരു മുന്നണി സർക്കാർ അധികാരത്തിൽ വന്നത് രണ്ടാം കേരള നിയമസഭയിലായിരുന്നു
  • കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന രണ്ടാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (1960) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു രണ്ടാം കേരള നിയമസഭയെ പ്രതിനിധീകരിച്ചത്.
  • 1960 ഫെബ്രുവരി ഒൻപതിനാണ് രണ്ടാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്.
  • ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ്, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, മുസ്ലിം ലീഗുമായും മുൻ ധാരണയോടെ മുഖ്യ വലതുപക്ഷ പാർട്ടിയായും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ചില സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് പിന്തുണയോടുകൂടി മുഖ്യ ഇടതുപക്ഷ പാർട്ടിയായും മത്സരിച്ചു .
  • കോൺഗ്രസ്സിനു 63 സീറ്റും പി.എസ്.പിയ്ക്ക് 20 സീറ്റും മുസ്ലിം ലീഗിനു 11 സീറ്റും സി.പി.ഐയ്ക്ക് 29 സീറ്റും സ്വതന്ത്രർക്ക് (ആർ.എസ്.പിയ്ക്ക് ഒന്നും, യു.കെ.എസിനു ഒന്നും ഉൾപ്പെടെ) 3 സീറ്റും ലഭിച്ചു.
  • കോൺഗ്രസ്സ് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള് ഒറ്റകക്ഷിയായിരുന്നെങ്കിലും പി.എസ്.പിയിലെ പ്രമുഖനേതാവും തിരു-കൊച്ചി മുൻ മുഖ്യമന്ത്രിയുമായിരുന്ന പട്ടം താണുപിള്ളയാണ് മുഖ്യമന്ത്രിയായത് 
  • അതുകൊണ്ടുതന്നെ ഒരു കൂട്ടുമന്ത്രിസഭയാണ് രണ്ടാം മന്ത്രിസഭയായി അധികാരത്തിലേറിയത്

Related Questions:

ഉപരാഷ്ട്രപതിയായി മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി എത്ര ?

സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെ പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം ഏത് ?

ലോകസഭയിൽ എത്ര സീറ്റുകളാണ് പട്ടിക വർഗക്കാർക്കായിട്ട് സംവരണം ചെയ്തിട്ടുള്ളത് ?

കേരളത്തിൽ ആദ്യമായി ഇലക്ട്രോണിക്ക് വോട്ടിങ് മെഷീൻ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന സ്ഥലം ഏത് ?

ഒരു പാർട്ടി സംസ്ഥാന പാർട്ടി ആകുവാനുള്ള മാനദണ്ഡം എന്ത് ?