App Logo

No.1 PSC Learning App

1M+ Downloads

സ്പാനിഷ് ഗവൺമെന്റിന്റെ നാവികനായി വടക്കേ അമേരിക്കയിൽ ക്രിസ്റ്റഫർ കൊളംബസ് എത്തിയ വർഷം?

A1492

B1494

C1493

D1489

Answer:

A. 1492

Read Explanation:

ക്രിസ്റ്റഫർ കൊളംബസ്

  • പോർട്ടുഗൽ രാജാവിന്റെ ജീവനക്കാരനായ നാവികനായിരുന്നു ക്രിസ്റ്റഫർ കൊളംബസ് .
  • യൂറോപ്പിൽ നിന്ന് പടിഞ്ഞാറേക്ക് കപ്പലോടിച്ചാൽ ഏഷ്യൻ വൻകരയിലെത്താം എന്ന് ആദ്യമേ ഇദ്ദേഹം  കണക്കാക്കി
  • ഈ കാര്യം അദ്ദേഹം പോർട്ടുഗൽ രാജാവിനെയും,ഇറ്റലിക്കാരോടും ഇംഗ്ലണ്ടിലെ ഹെൻറി ഏഴാമൻ രാജാവിനോടും അറിയിച്ചു 
  • എന്നാൽ കൊളംബസിന്റെ പദ്ധതിയെ  അംഗീകരിച്ചത് സ്പെയിനിലെ ഫെർഡിനൻറ് രാജാവും ഇസബെല്ല രാഞ്ജിയുമാണ്.
  • കൊളംബസ് സാന്റാമരിയ, പിൻട്, നീന എന്നി കപ്പലിൽ 88 നവീകരുമായി സ്പെയിനിലെ പാലോസ് തുറമുഖത്തു നിന്നും യാത്ര തിരിച്ചു.

ബഹാമാസ് ദ്വീപ് 

  • 1492ൽ വടക്കേ അമേരിക്കയുടെ ഭാഗമായ ബഹാമാസ് ദ്വീപിലാണ് കൊളംബസ് എത്തിയത് 
  • എങ്കിലും അത്  പുതിയ ഭൂഖണ്ഡമായിരുന്നുവേന്ന് കൊളംബസ് മനസിലാക്കിയിരുന്നില്ല (ഇന്ത്യ ആണെന്ന് കരുതി)
  • ബഹാമാസ് ദ്വീപസമൂഹത്തിൽപെട്ട ഗുവാനാഹനി ദ്വീപിലായിരുന്നു കൊളംബസ് എത്തിയത്.
  • അറാവാക്കുകൾ എന്നറിയപ്പെടുന്ന ദ്വീപ് നിവാസികൾ അവരെ പരിചരിക്കുകയും ഭക്ഷണം വെള്ളം എന്നിവ നൽകുകയും ചെയ്തു‌.
  • അവിടെ സ്‌പാനിഷ് പതാക ഉയർത്തിയ കൊളംബസ് സാംസാൽവദോർ എന്ന് ആ പ്രദേശത്തിന് പേര് നൽകി
  • അതിന് ശേഷം  സ്വയം അവിടുത്തെ വൈസ്രോയിയായി പ്രഖ്യാപിച്ചു
  • കൊളംബസ് കണ്ടെത്തിയ ഭൂവിഭാഗത്തെ അമേരിക്ക എന്ന് വിളിക്കച്ചത് :  ഇറ്റാലിയൻ നാവികനായ അമേരിഗോ വെസ്‌പൂചി (1507)

Related Questions:

______________ is a predominant economic philosophy based on the idea that colonies existed for the benefit of the mother country.

അമേരിക്കൻ അടിമത്തത്തെ കുറിച്ച് പരാമർശിക്കുന്ന ഹാരിയറ്റ് ബീച്ചർ സ്റ്റൗസിന്റെ നോവൽ ഏത്?

ടൗൺ ഷെന്റ് നിയമം പാസാക്കിയ വർഷം ഏത്?

സ്റ്റാമ്പ് നിയമം പാസായ വർഷം ഏത്?

ചുവടെ തന്നിട്ടുള്ളവയെ കാലഗണനാക്രമത്തിലാക്കുക.

1.അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനം

2.പാരീസ് ഉടമ്പടി

3.ഒന്നാംകോണ്ടിനെന്റല്‍ കോണ്‍ഗ്രസ്

4.ഇംഗ്ലണ്ടും അമേരിക്കന്‍ കോളനികളും തമ്മിലുള്ള യുദ്ധത്തിന്റെ അവസാനം