Question:

ഗാന്ധിജിയും മൗലാനാ ഷൗകത്തലിയും മലബാറിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണയറിയിച്ച് കോഴിക്കോട് വന്ന വർഷം ഏത് ?

A1919

B1920

C1930

D1925

Answer:

B. 1920

Explanation:

ഗാന്ധിജിയുടെ കേരള സന്ദർശനങ്ങൾ

ഗാന്ധിജിയുടെ ആദ്യ സന്ദർശനം - 1920 ആഗസ്​റ്റ്​ 18

  • ഖിലാഫത്ത് പ്രസ്​ഥാനത്തിന് പിന്തുണ നൽകുന്നതിനായിരുന്നു ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയത്.
  • മൗലാനാ ഷൗകത്തലിയും ഗാന്ധിജിയോടൊപ്പം കേരളത്തിൽ എത്തി.
  • ബ്രിട്ടീഷുകാരുടെ വേരോട്ടം ആരംഭിച്ച കോഴിക്കോട്ടുതന്നെയായിരുന്നു ആദ്യ സന്ദർശനം.
  • 1920 ആഗസ്​റ്റ്​ 18ന് ഗാന്ധിജി കോഴിക്കോട് എത്തി
  • 20,000ത്തോളം ജനങ്ങളെ അഭിസംബോധന ചെയ്​ത്​ ഗാന്ധിജി കോഴിക്കോട് കടപ്പുറത്ത് സംസാരിച്ചു.
  • കെ. മാധവൻ നായരാണ്​ ഗാന്ധിജിയുടെ പ്രസംഗം അന്ന്​ മലയാളത്തിലേക്ക് തർജമ ചെയ്​തിരുന്നത്​.
  • തലശ്ശേരി, കണ്ണൂർ തുടങ്ങിയ സ്​ഥലങ്ങൾ സന്ദർശിച്ചായിരുന്നു ഗാന്ധിയുടെ മടക്കം.

ഗാന്ധിജിയുടെ രണ്ടാം സന്ദർശനം - 1925 മാർച്ച് 8

  • വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ടായിരുന്നു ഗാന്ധിജിയുടെ രണ്ടാമത്തെ കേരള സന്ദർശനം.
  • 1925 മാർച്ച് എട്ടിന്​ തുടങ്ങി 19 വരെയായിരുന്നു അത്​.
  • ആ യാത്രയിൽ അദ്ദേഹം കേരളത്തിലെ നിരവധി നേതാക്കന്മാരുമായി ചർച്ചകൾ നടത്തി.
  • ശ്രീനാരായണഗുരുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത് ഈ വരവിലാണ്
  • തൊട്ടുകൂടായ്മ എന്ന മഹാവിപത്തിനെക്കുറിച്ചായിരുന്നു ഇരുവരുടെയും മണിക്കൂറുകൾ നീണ്ട ചർച്ച.
  • അന്നത്തെ കോട്ടയം കലക്ടറായിരുന്ന എൻ. കുമാരനായിരുന്നു പരിഭാഷകൻ.
  • കൗടിയാർ കൊട്ടാരത്തിലെത്തി റാണിസേതുലക്ഷ്മി ഭായിയെയും സന്ദർശിച്ചു. 

മൂന്നാം സന്ദർശനം - 1927 ഒക്ടോബർ 9

  • തെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി ഗാന്ധിജി മൂന്നാമതായി കേരളത്തിലെത്തി
  • ഗാന്ധിജിയുടെ മൂന്നാമത്തെ കേരള സന്ദർശനത്തിെൻറ തുടക്കം തൃശൂരിൽനിന്നായിരുന്നു
  • സമൂഹത്തിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മയെക്കുറിച്ച് തിരുവിതാംകൂർ മഹാരാജാവുമായും റാണിയുമായും ചർച്ച നടത്തി.
  • അതിനുശേഷം തൃശൂർ, കൊച്ചി, കൊല്ലം എന്നിവിടങ്ങളിൽ പ്രസംഗിച്ചു. 

നാലാം സന്ദർശനം - 1934 ജനുവരി 10

  • ഹരിജൻ ഫണ്ട് ശേഖരണാർത്ഥം ഗാന്ധിജി നാലാമതായി കേരളത്തിലെത്തി
  • ജനുവരി 14ന് വടകരയിലെ ബാസൽ മിഷൻ സ്‌കൂൾ മൈതാനത്തുവച്ച് ഹരിജനങ്ങളുടെ ഉയർച്ചയ്‌ക്കായി കൗമുദി എന്ന ടീച്ചർ തന്റെ സ്വർണ്ണാഭരണങ്ങൾ ഊരി നൽകി.
  • ഈ ദാനത്തെ "നിന്റെ ത്യാഗമാണ് നിന്റെ ഏറ്റവും വലിയ ആഭരണം' എന്ന് ഗാന്ധിജി ഓട്ടോഗ്രാഫ് നൽകി ആദരിച്ചു
  • പിന്നീട്​ പയ്യന്നൂരിൽ അദ്ദേഹം ശ്രീനാരായണ ഹരിജൻ ആശ്രമം സന്ദർശിച്ചു.
  • ക്ഷേത്രപ്രവേശനത്തെ കുറിച്ച് ചർച്ച ചെയ്യാൻ കോഴിക്കോട് സാമൂതിരിയെയും അദ്ദേഹം കണ്ടു.
  • തുടർന്ന് തൃശൂർ, കൊച്ചി, കോട്ടയം എന്നിവിടങ്ങളിൽ സംസാരിച്ചശേഷം ജനുവരി 20ന് വർക്കല ശിവഗിരിയിൽ എത്തി.
  • 1928ൽ ശ്രീനാരായണ ഗുരു മരിച്ചതിനുശേഷമുള്ള അദ്ദേഹത്തിെൻറ ആദ്യ സന്ദർശനമായിരുന്നു അത്.

അഞ്ചാം സന്ദർശനം - 1937 ജനുവരി 12

  • 'തീർഥയാത്ര' എന്ന്​ ഗാന്ധിജിതന്നെ വിശേഷിപ്പിച്ച യാത്രയായിരുന്നു ഇത്​.
  • ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിൽ ഗാന്ധിജി അഞ്ചാമതായി കേരളത്തിലെത്തി.
  • കേരളത്തിലേക്കുള്ള ഗാന്ധിജിയുടെ അവസാനത്തെ സന്ദർശനം​.
  • തിരുവിതാംകൂറിൽ മാത്രമായിരുന്ന ഈ യാത്രക്കിടെയാണ് അദ്ദേഹം അയ്യൻകാളിയെ കാണുന്നത്.
  • അയ്യങ്കാളിയെ 'പുലയരാജ' എന്ന് വിശേഷിപ്പിച്ചു.
  • ജനുവരി 21ന് അദ്ദേഹം കൊട്ടാരക്കരയിൽ എത്തുകയും അവിടെയുള്ള കെ.എം.എം. നാരായണൻ നമ്പൂതിരിപ്പാടിെൻറ ക്ഷേത്രം എല്ലാ വിഭാഗം ഹിന്ദുക്കൾക്കും തുറന്നുകൊടുക്കുകയും ചെയ്തു.

 

 


Related Questions:

വേലുത്തമ്പി ദളവയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?

A)  1801-ലാണ് അദ്ദേഹം ദിവാനായി അധികാരത്തിമേറ്റതു 

B)   തിരുവിതാംകൂർ നായർ ബ്രിഗേഡിന്റെ അലവൻസ് കുറക്കാനുള്ള വേലുത്തമ്പി ദളവയുടെ നീക്കത്തിനെതിരെ 1804-ൽ തിരുവിതാംകൂറിൽ  നടന്ന ലഹളയാണ്  പട്ടാള ലഹള

വേലു തമ്പിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?

(I)   ദിനം പ്രതിയുള്ള വരവ് ചിലവ് കണക്കുകൾ നോക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നില്ല 

(II)  ഗ്രാമതലത്തിൽ വരെ വിദ്യാഭാസത്തെയും വിദ്യാഭാസസ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചു 

മലയാളി മെമ്മോറിയൽ മഹാരാജാവിന് മുമ്പിൽ സമർപ്പിച്ച വർഷം ?

സഹോദര പ്രസ്ഥാനം ആരംഭിച്ചതാര് ?

വേലുത്തമ്പി ദളവയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

(1)  സർക്കാർ കാര്യങ്ങളിൽ കാര്യതാമസം വരാതിരിക്കാനുള്ള പൂർണ നടപടികൾ സ്വീകരിച്ചു 

(2)  നികുതിവിഭാഗം ദളവയയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരുന്നില്ല 

(3)  അഴിമതിക്കാരായ നിരവധി ഉദോഗസ്ഥരെപിരിച്ചു വിട്ടു 

(4) 1804-ൽ തിരുവിതാംകൂറിന്റെ ദിവാനായിമാറി