Question:
കെ പി വള്ളോൻ ഹരിജൻ മാസിക ആരംഭിച്ച വർഷം ഏതാണ് ?
A1916
B1926
C1936
D1938
Answer:
C. 1936
Explanation:
കെ.പി.വള്ളോൻ
- കൊച്ചിയിലെ വിപ്ലവസമരങ്ങളുടെ നേതാവ്
- എറണാകുളത്ത് നിന്നും 'അധഃകൃതൻ', 'ഹരിജൻ' എന്നീ മാസികകൾ ആരംഭിച്ച നവോത്ഥാന നായകൻ
- വള്ളോൻ MLC (വള്ളോനെമ്മൽസി) എന്നറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്കർത്താവ്.
- കൊച്ചി പുലയർ മഹാസഭയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.
- 1931-40 കാലയളവിൽ കൊച്ചി നിയമസഭാംഗമായിരുന്നു.
- രണ്ടുതവണ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
- 1935ൽ ബുദ്ധമതം സ്വീകരിച്ചു
- ദളിത് വിദ്യാർഥികൾക്കുവേണ്ടി എറണാകുളത്ത് ഹോസ്റ്റൽ സ്ഥാപിച്ച നവോത്ഥാന നായകൻ
- കെ പി വള്ളോൻ ദളിത് വിദ്യാർത്ഥികൾക്ക് വേണ്ടി ഹോസ്റ്റൽ സ്ഥാപിച്ച വർഷം : 1938
- കെ.പി.വള്ളോന്റെ സഹോദരിയും ഭരണഘടനാ നിർമ്മാണസഭയിൽ അംഗമായിരുന്നതുമായ വ്യക്തി - ദാക്ഷായണി വേലായുധൻ
- 1940 ഏപ്രിൽ 14ന് വസൂരി ബാധിച്ച് കെ.പി.വള്ളോൻ മരണമടഞ്ഞു.