Question:
ബക്സർ യുദ്ധം നടന്ന വർഷം ?
A1764 October 22
B1765 October 22
C1766 October 22
D1767 October 22
Answer:
A. 1764 October 22
Explanation:
ബക്സാർ യുദ്ധം:
- ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യം അരക്കിട്ടുറപ്പിക്കാൻ സഹായിച്ച യുദ്ധം
- ബക്സാർ യുദ്ധം നടന്നത് : 1764 ഒക്ടോബർ 22 - 23
ബക്സാർ യുദ്ധത്തിൽ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം നയിച്ചവർ:
- മിർ കാസിം (ബംഗാൾ നവാബ് ആയിരുന്ന)
- (ഔധ് നവാബ് ആയിരുന്ന) ഷൂജ ഉദ് ദൗള
- (മുഗൾ ചക്രവർത്തി ആയിരുന്ന) ഷാ ആലം രണ്ടാമൻ
- ബക്സാർ യുദ്ധസമയത്തെ ബംഗാൾ ഗവർണർ : ഹെൻട്രി വാൻ സിറ്റാർട്ട്.
- ബക്സാർ സ്ഥിതി ചെയ്യുന്ന സ്ഥലം : ബീഹാർ
- ബക്സാർ സ്ഥിതി ചെയ്യുന്നത് ഗംഗാനദീ തീരത്താണ്
അലഹബാദ് ഉടമ്പടി:
- ബക്സാർ യുദ്ധം അവസാനിക്കാൻ ഇടയാക്കിയ ഉടമ്പടി : അലഹബാദ് ഉടമ്പടി (1765)
- അലഹബാദ് ഉടമ്പടി ഒപ്പിട്ട ബംഗാൾ ഗവർണർ : റോബർട്ട് ക്ലൈവ്.
- അലഹബാദ് ഉടമ്പടിപ്രകാരം ബംഗാൾ, ബിഹാർ, ഒറീസ എന്നിവിടങ്ങളിൽ നിന്ന് നികുതി പിരിച്ചെടുക്കാൻ ഉള്ള അവകാശം (ദിവാനി) ഈസ്റ്റിന്ത്യാ കമ്പനിക്ക് ലഭിച്ചു.
- മാത്രമല്ല ബംഗാളിൽ ക്രമസമാധാന പാലനത്തിന് ചുമതലയുള്ള ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള അവകാശവും കമ്പനിക്ക് കിട്ടി.