Question:
' ബോക്സർ കലാപം ' നടന്ന വർഷം ഏതാണ് ?
A1900
B1901
C1902
D1905
Answer:
A. 1900
Explanation:
ബോക്‌സർ കലാപം
- ചൈനയിൽ വിദേശാധിപത്യത്തിനു അനുകൂല നിലപാടുകൾ എടുത്തിരുന്ന മഞ്ചു രാജവംശത്തിന് എതിരായും,ചൈനയിലെ എല്ലാ വിദേശികളെയും തുരത്താനും ശ്രമിച്ചുകൊണ്ട് 1900 ൽ നടന്ന പ്രക്ഷോഭം.
- ഈ കലാപത്തിന് നേതൃത്വം നൽകിയത് : യിഹെക്വാൻ
- കലാപത്തിന് നേതൃത്വം നൽകിയ രഹസ്യ സംഘടനയുടെ യഥാർത്ഥ പേര്: “Righteous and Harmonious Fists”
- ഈ രഹസ്യ സമൂഹത്തിന് വിദേശികൾ നൽകിയ പേരാണ് “ബോക്സേഴ്സ്” എന്നത്.
- ബോക്സർമാരുടെ മുഷ്ടിയായിരുന്നു ബോക്സർ കലാപത്തിൻ്റെ മുദ്രയായി ഉപയോഗിക്കപ്പെട്ടത്.
- ബോക്സർ കലാപം വിദേശശക്തികളുടെ സംയുക്ത സൈനിക നീക്കത്തിലൂടെ പരാജയപ്പെട്ടുവെങ്കിലും പിൽക്കാല വിപ്ലവങ്ങൾക്ക് ശക്തിയും പ്രചോദനവും പകർന്നു.