Question:

ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം ഏതാണ് ?

A1959

B1961

C1965

D1954

Answer:

B. 1961

Explanation:

ജ്ഞാനപീഠം

  • ഭാരതത്തിലെ ഏറ്റവും വലിയ സാഹിത്യസമ്മാനം 
  • ജ്ഞാനപീഠം നൽകുന്നത് : പത്രസ്ഥാപനമായ 'ടൈംസ് ഓഫ് ഇന്ത്യ' ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഭാരതീയ ജ്ഞാനപീഠം ട്രസ്ട് .
  • 1944 ഫെബ്രുവരി 14നാണ് ജ്ഞാനപീഠം ട്രസ്റ്റ് രൂപീകരിച്ചത്.
  • ജ്ഞാനപീഠം ട്രസ്റ്റിന്റെ സ്ഥാപകൻ - ശാന്തിപ്രസാദ് ജെയിൻ

  • ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം - 1961
  • ജ്ഞാനപീഠം പുരസ്‌കാരം നൽകി തുടങ്ങിയ വർഷം  - 1965
  • ജ്ഞാനപീഠത്തിന്റെ അവാർഡ് തുക - 11 ലക്ഷം

  • ആദ്യ ജ്ഞാനപീഠം സ്വന്തമാക്കിയത് ഒരു മലയാളിയാണ് - ജി.ശങ്കരക്കുറുപ്പ്
  • ജി.ശങ്കരക്കുറുപ്പിനെ ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹനാക്കിയ കൃതി - ഓടക്കുഴൽ

  • ജ്ഞാനപീഠം നേടിയ ആദ്യ നോവലിസ്റ്റ് - താരാശങ്കർ ബന്ദോപാദ്യായ് (1966, ബംഗാൾ)
  • ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത - ബംഗാളി എഴുത്തുകാരിയായ ആശാപൂർണ ദേവി (1976)
  • ആശാപൂർണ ദേവിയ്ക്ക് ജ്ഞാനപീഠം നേടിക്കൊടുത്ത കൃതി - പ്രഥം പ്രതിശ്രുതി
  • ജ്ഞാനപീഠം ലഭിച്ച രണ്ടാമത്തെ വനിത - അമൃതപ്രീതം (1981, പഞ്ചാബി)
  • ജ്ഞാനപീഠം ലഭിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി - അക്കിത്തം അച്യുതൻ നമ്പൂതിരി (93 വയസ്സ്)
  • ജ്ഞാനപീഠം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - പി.വി.അഖിലാണ്ഡം (തമിഴ്, 52 വയസ്സ്)
  • 23  ഭാഷകളിലെ സാഹിത്യകൃതികൾക്കാണ് ജ്ഞാനപീഠം നൽകുന്നത്

  • എഴുത്തുകാരുടെ ഏതെങ്കിലും ഒരു കൃതിക്ക് ജ്ഞാനപീഠം പുരസ്‌കാരം നൽകുന്നത് നിർത്തലാക്കി,തിരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാരന്റെ സമഗ്രസംഭാവനയ്ക്ക്, അതായത് മൊത്തം കൃതികൾ പരിഗണിച്ച് അവാർഡ് നൽകി തുടങ്ങിയ വർഷം - 1982

ജ്ഞാനപീഠം നേടിയ മലയാളികൾ

  • ജി.ശങ്കരക്കുറുപ്പ് (1965) (ഓടക്കുഴൽ)
  • എസ്.കെ.പൊറ്റെക്കാട് (1980) (ഒരു ദേശത്തിൻ്റെ കഥ)
  • തകഴി (1984) (സമഗ്ര സംഭാവന)
  • എം.ടി.വാസുദേവൻ നായർ (1995)
  • ഒ.എൻ.വി കുറുപ്പ് (2007
  • അക്കിത്തം (2019)

 


Related Questions:

താഴെ നൽകിയവരിൽ 2 തവണ പുലിറ്റ്സർ പ്രൈസ് നേടിയ വ്യക്തി ?

ലോക പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പുകയില നിയന്ത്രണ അവാർഡ് ലഭിച്ച സംസ്ഥാനം ?

2021 ഏപ്രിൽ മാസം അന്തരിച്ച മാഗ്സസെ അവാർഡ് ജേതാവായ ഐ.എ റഹ്മാൻ ഏത് മേഖലയിലാണ് പ്രശസ്തയായത് ?

ഫിറോസ് ഗാന്ധി അവാര്‍ഡ് ഏത് മേഖലയിലെ പ്രവര്‍ത്തനത്തിന് നല്‍കുന്ന പുരസ്‌കാരമാണ് ?

താഴെ കൊടുത്തവരിൽ 2020ലെ മദർ തെരേസ പുരസ്കാരം ലഭിച്ചതാർക്ക് ?