Question:

കേരള സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡ് സ്ഥാപിതമായ വർഷം?

A1981

B1982

C1985

D1987

Answer:

C. 1985

Explanation:

കേരള സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡ് അഥവാ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്ഥാപിതമായത് 1985ലാണ്. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 1955 ലെ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്. പൊതുവില്‍ യുവജനങ്ങളുടെ ക്ഷേമവും വികസനവും പട്ടികജാതി - പട്ടിക വര്‍ഗ്ഗ യുവജനങ്ങളുടെ ഭൗതികവും സാംസ്‌കാരികവും, സാഹിത്യവും, ശാസ്ത്രപരവും, തൊഴില്‍പരവുമായ വികസനത്തിന് ഉതകുന്ന തരത്തിലുള്ള പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാനാണ് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്ഥാപിതമായിട്ടുള്ളത്.


Related Questions:

കേരളത്തിൽ പുതിയതായി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെയുള്ള സ്പോർട്സ് സിറ്റി നിലവിൽ വരുന്നത് എവിടെ ?

2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡർ ആര് ?

ഫുട്ബോൾ വികസനവും പ്രചാരണവും ലക്ഷ്യമിട്ട് സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി ?

2024 ലെ കേരള സംസ്ഥാന സീനിയർ വനിതാ ഫുട്‍ബോൾ ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് ?

ഏതു വർഷത്തെ ഒളിമ്പിക്സിൽ പങ്കെടുത്ത് കൊണ്ടാണ് പി ടി ഉഷ ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിതയായത്?