App Logo

No.1 PSC Learning App

1M+ Downloads

മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം നടന്ന വർഷം ഏത് ?

A1910

B1916

C1920

D1925

Answer:

B. 1916

Read Explanation:

മലബാർ ജില്ലാ കോൺഗ്രസ്

  • മലബാറിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും ഉന്നയിക്കുന്നതിന് മലബാറിൽ 1916 തൊട്ട് കോൺഗ്രസ് വാർഷിക രാഷ്ട്രീയസമ്മേളങ്ങൾ സംഘടിപ്പിച്ചുതുടങ്ങി.
  • 1916ൽ പാലക്കാട് വെച്ച് ആനി ബസന്റിന്റെ നേതൃത്വത്തിൽ മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം നടന്നു.

രണ്ടാം സമ്മേളനം

  • നടന്ന വർഷം - 1917
  • രണ്ടാം സമ്മേളനത്തിന്റെ അധ്യക്ഷൻ - സി.പി.രാമസ്വാമി അയ്യർ
  • രണ്ടാം സമ്മേളനം നടന്ന സ്ഥലം - കോഴിക്കോട്

മൂന്നാം സമ്മേളനം

  • നടന്ന വർഷം - 1918
  • മൂന്നാം സമ്മേളനത്തിന്റെ അധ്യക്ഷൻ - ആസിം അലിഖാൻ 
  • നടന്ന സ്ഥലം - തലശ്ശേരി

നാലാം സമ്മേളനം

  • നടന്ന വർഷം - 1919
  • നാലാം സമ്മേളനത്തിന്റെ അധ്യക്ഷൻ - കെ.പി.രാമൻ മേനോൻ
  • നടന്ന സ്ഥലം - വടകര

അഞ്ചാം സമ്മേളനം

  • മലബാർ ജില്ലാ കോൺഗ്രസിന്റെ അവസാന സമ്മേളനം
  • നടന്ന വർഷം -  1920
  • അധ്യക്ഷൻ - കസ്തൂരിരംഗ അയ്യങ്കാർ
  • നടന്ന സ്ഥലം - മഞ്ചേരി

  • മഞ്ചേരിയിൽ നടന്ന അഞ്ചാം രാഷ്ട്രീയ സമ്മേളനത്തിൽ ചർച്ച ചെയ്‌ത വിഷയങ്ങൾ - ഭരണപരിഷ്കാരം, കുടിയാൻ പ്രശ്‌നം, ഖിലാഫത്ത് 
  • അഞ്ചാം മലബാർ ജില്ലാ കോൺഗ്രസിന്റെ സമ്മേളനവേദിയിൽ നിന്നും ഇറങ്ങിപ്പോയത് - ആനിബസന്റും അനുയായികളും
  • കേരളത്തിലെ സൂററ്റ്‌ എന്നറിയപ്പെടുന്നത് - മഞ്ചേരിയിൽ നടന്ന അഞ്ചാം മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം

Related Questions:

അവിട്ടംതിരുനാൾ ബാലരാമയുമായി ബന്ധപ്പെടാത്ത പ്രസ്താവന ചുവടെ തന്നിരിക്കുന്നതിൽ നിന്ന് തിരഞ്ഞെടുക്കുക?

(1) തിരുവിതാംകൂറ്‍ചരിത്രത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി  

(2) ഏറ്റവും കുറഞ്ഞ പ്രായത്തിൽ തിരുവിതാംകൂർ അധികാരത്തിലേറിയ ഭരണാധികാരി 

ഗാന്ധിജിയും മൗലാനാ ഷൗകത്തലിയും മലബാറിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണയറിയിച്ച് കോഴിക്കോട് വന്ന വർഷം ഏത് ?

തൃശൂരിൽ വെച്ച് ഐക്യകേരള കൺവെൻഷൻ നടന്ന വർഷം ഏത് ?

കേരളത്തിലെ ആദ്യത്തെ മഹിളാ സമ്മേളനമായി അറിയപ്പെടുന്ന കോൺഗ്രസ്സിൻ്റെ വടകര സമ്മേളനം നടന്ന വർഷം ഏത് ?

മലബാറിൽ കുടിയായ്‌മ നിയമം നിലവിൽ വന്ന വർഷം ?