App Logo

No.1 PSC Learning App

1M+ Downloads

ഏതുവർഷമാണ് വിദ്യാഭാസത്തെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയത് ?

A1972

B1974

C1976

D1978

Answer:

C. 1976

Read Explanation:

ഭരണഘടനയുടെ 42മത് ഭേദഗതിയിൽ 5 വിഷയങ്ങൾ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയിരുന്നു. വിദ്യാഭ്യസം, വനം, വന്യജീവികളുടെയും പക്ഷികളുടെയും സംരക്ഷണം, അളവുകളും തൂക്കങ്ങളും , നീതിന്യായ ഭരണം ( സുപ്രീം കോടതിയും ഹൈ കോടതിയും ഒഴികെ ) എന്നിവയാണ് സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയ വിഷയങ്ങൾ. 1976ലാണ് ഈ ഭേദഗതി നടപ്പിലാക്കിയത്. ഈ ഭേദഗതിയെ മിനി ഭരണഘടനാ എന്നും വിശേഷിപ്പിക്കുന്നുണ്ട്. കാരണം , ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ ശ്രമിച്ച ഒരു ഭേദഗതിയായിരുന്നു ഇത്. കൂടാതെ ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, മതേതര, സമഗ്രത എന്നീ വാക്കുകൾ കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് ഇത് നടപ്പിലാക്കിയത്.


Related Questions:

താഴെ പറയുന്നവയിൽ സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെടാത്ത വിഷയം ഏത് ?

ഭരണഘടനയുടെ 246 ആം വകുപ്പനുസരിച് കൺകറന്റ് ലിസ്റ്റിൽ പെടുന്ന ഇനം:

ഏഴാം പട്ടികയിലെ ഏത് ലിസ്റ്റിലാണ് കറുപ്പിന്റെ ഉൽപ്പാദനം, നിർമ്മാണം, കയറ്റുമതി ചെയ്യുന്നതിനുള്ള വില്പന എന്നിവ അടങ്ങിയിരിക്കുന്നത്?

താഴെ പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടാത്തത് ഏത്?

Under the Govt of India Act 1935, the Indian Federation worked through which kind of list?