കേരളത്തിലെ ഏറ്റവും പഴയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ബ്രണ്ണൻ കോളേജ്. വർണ്ണ, വർഗഭേദങ്ങൾക്ക് അതീതമായി എല്ലാ ആൺകുട്ടികൾക്കും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം നൽകുന്നതിലേക്ക് ഒരു സൗജന്യസ്കൂൾ ആരംഭിക്കുന്നതിലേക്കായി തലശ്ശേരി തുറമുഖത്തെ ഒരു മാസ്റ്റർ അറ്റൻഡന്റ് ആയിരുന്ന എഡ്വേർഡ് ബ്രണ്ണൻ നിക്ഷേപിച്ച 8,900 രൂപ ഉപയോഗിച്ച് 1862 സെപ്റ്റംബർ 1-ന് ആരംഭിച്ച വിദ്യാലയമാണ് ഈ കലാലയത്തിന്റെ പ്രാഗ് രൂപം. 1866-ൽ ഇതിനെ ബാസൽ ജർമ്മൻ മിഷൻ ഹൈസ്കൂളുമായി സംയോജിപ്പിച്ചു.