Question:

ഇന്ത്യയിൽ ബാങ്കിങ് ഓംബുഡ്സ്മാൻ നിയമിക്കപ്പെട്ട വർഷം ഏത് ?

A1990

B1992

C1995

D1999

Answer:

C. 1995

Explanation:

ബാങ്കിംഗ് ഓംബുഡ്സ്മാൻ

  • ഇന്ത്യയിലെ ബാങ്കുകളുടെ സേവനങ്ങളെ സംബന്ധിക്കുന്ന പരാതികൾക്ക് പരിഹാരം കാണുന്നതിനായി റിസർവ് ബാങ്ക് ഏർപ്പെടുത്തിയ സംവിധാനമാണ് ബാങ്കിംഗ് ഓംബുഡ്സ്മാൻ.

  • 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിന്റെ സെക്ഷൻ 35 എ പ്രകാരം 1995ലാണ് ബാങ്കിംഗ് ഓംബുഡ്സ്മാൻ ഇന്ത്യയിൽ നിലവിൽ വന്നത്.

  • 2002ൽ ഈ നിയമം ഭേദഗതി ചെയ്യുകയും 2006 മുതൽ പുതുക്കിയ നിയമം പ്രാബല്യത്തിൽ വരികയും ചെയ്തു.ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ബാങ്കിംഗ് ഓംബുഡ്സ്മാൻ നിലവിൽ പ്രവർത്തിക്കുന്നത്.

  • ബാങ്കിംഗ് വ്യവസായത്തിൽ ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാനാണ് ബാങ്കിംഗ് ഓംബുഡ്സ്മാൻ സംവിധാനം ആർ.ബി.ഐ ഏർപ്പെടുത്തിയിരിക്കുന്നത്.

  • ബാങ്കിംഗ് ഓംബുഡ്‌സ്മാൻ ആർ.ബി.ഐ നിയമിക്കുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥനാണ്.

  • ഓംബുഡ്സ്മാന് അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുണ്ട്.

  • ബാങ്കിംഗ് സേവനങ്ങളിലെ പോരായ്മകൾക്കെതിരായ ഉപഭോക്തൃ പരാതികൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്.

  • എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെയും റീജിയണൽ റൂറൽ ബാങ്കുകളുടെയും ഷെഡ്യൂൾഡ് പ്രൈമറി കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെയും മേലുള്ള ഉപഭോക്തൃ പരാതികൾ കേൾക്കുവാനും പരിഹാരം നിർദ്ദേശിക്കാനുമുള്ള അധികാരം അദ്ദേഹത്തിനുണ്ട്.

  • ഇന്റർനെറ്റ് ബാങ്കിംഗ് ഉൾപ്പെടെയുള്ള ബാങ്കിംഗ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട ഏത് പരാതിയും ബാങ്കിംഗ് ഓംബുഡ്‌സ്മാന് സ്വീകരിക്കാനും പരിഗണിക്കാനും കഴിയും.

  • ബാങ്കുകളും ഇടപാടുകാരും തമ്മീലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനള്ള അധികാരം ഓംബുഡ്സ്മാനില്‍ നിക്ഷിപ്തമാണ്.

  • നിലവിൽ പരാതികൾ തീർപ്പാക്കാൻ 22 ഓംബുഡ്‌സ്മാൻമാരെ ആർബിഐ നിയമിച്ചിട്ടുണ്ട്, അവരെ സംസ്ഥാന തലസ്ഥാനങ്ങളിൽ നിയമിച്ചിരിക്കുന്നൂ

Related Questions:

ഫീച്ചര്‍ഫോണുകളിലൂടെ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ പണമയക്കാന്‍ സാധിക്കുന്ന സംവിധാനം ?

ഗ്രാമീണ ബാങ്കുകളുടെ ശിൽപി എന്നറിയപ്പെടുന്നത് ആരാണ് ?

undefined

യുപിഐ പണമിടപാട് നടത്താൻ ഇന്ത്യയുമായി സഹകരിക്കാൻ തീരുമാനിച്ച യൂറോപ്യൻ രാജ്യം ?

മുദ്ര ബാങ്കിന്റെ ലക്ഷ്യം ?