Question:

കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിലവില്‍ വന്നത് ഏത് വര്‍ഷം?

A1962

B1965

C1966

D1964

Answer:

D. 1964

Explanation:

  • 1964 ഫെബ്രുവരിയിലാണ് സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപവത്കൃതമായത്.
  • സന്താനം കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപീകരിച്ചത്.
  • സെൻട്രൽ വിജിലൻസ് കമ്മീഷന്റെ ആസ്ഥാനം - ന്യൂഡൽഹി

  • പ്രധാനമന്ത്രി, ലോകസഭാ പ്രതിപക്ഷ നേതാവ്, ആഭ്യന്തര മന്ത്രി എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് സെൻട്രൽ വിജിലൻസ് കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്നത്.
  • സെൻട്രൽ വിജിലൻസ് കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് - രാഷ്‌ട്രപതി.
  • സെൻട്രൽ വിജിലൻസ് കമ്മീഷന്‍ മേധാവികളുടെ കാലാവധി - നാല് വർഷം അല്ലെങ്കിൽ 65 വയസ്സ് 

  • 2003-ൽ സെൻട്രൽ വിജിലൻസ് കമ്മീഷൻ ബിൽ ലോകസഭയും രാജ്യസഭയും പാസ്സാക്കിയതിനെ തുടർന്ന് സെൻട്രൽ വിജിലൻസ് കമ്മീഷൻ നിയമം പ്രാബല്യത്തിൽ വന്നു.
  • ഇതുപ്രകാരം കമ്മീഷന് സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചു.

Related Questions:

ഭാഷാടിസ്ഥാനത്തിൽ കോൺഗ്രസ് കമ്മറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം ഏതാണ് ?

ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം ഏത് ?

സ്വതന്ത്ര ഇന്ത്യയിലാദ്യമായി ലോ കമ്മീഷൻ നിലവിൽ വന്ന വർഷം ?

undefined

ഒന്നാം ലോക സഭയിൽ തെരഞ്ഞെടുപ്പ് നടന്ന സീറ്റുകളുടെ എണ്ണം എത്ര ?