Question:
ഏത് വർഷമാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായത് ?
A2001
B2003
C2002
D2000
Answer:
B. 2003
Explanation:
കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ
- ഉപഭോക്താവിന്റെ ഗുണത്തിലേക്കായി മാത്രം ഉല്പാദകരിലും സേവനദായകരിലും ആരോഗ്യകരമായ മൽസരം പ്രോൽസാഹിപ്പിക്കുന്നതിനായുള്ള കമ്മീഷൻ.
- 2002-ലെ കോമ്പറ്റീഷൻ ആക്റ്റ് പ്രകാരമാണ് ഇത് സ്ഥാപിതമായത്.
- കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു.
- 2003 ഒക്ടോബർ 14-ന് കമ്മീഷൻ സ്ഥാപിതമായി.
- എങ്കിലും 2009ലാണ് ഇത് പൂർണ്ണമായി പ്രവർത്തനക്ഷമമായത്.
- ധനേന്ദ്ര കുമാർ ആയിരുന്നു ഇതിൻ്റെ പ്രഥമ അധ്യക്ഷൻ