Question:

ഒന്നാം അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷൻ രൂപീകൃതമായ വർഷം?

A1967

B1966

C1957

D1997

Answer:

B. 1966

Explanation:

ഭരണ നവീകരണം (Administrative Reforms)

  • ഭരണനിർവ്വഹണത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനും കാലതാമസം കൂടാതെ സേവനങ്ങൾ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും ഗവൺമെന്റ് സ്വീകരിക്കുന്ന നടപടികളെയാണ് ഭരണ നവീകരണം എന്ന് പറയുന്നത് .

  • ഇന്ത്യയിലെ പൊതുഭരണ സംവിധാനത്തെ പരിഷ്‌കരിക്കുന്നതിനായി രൂപീകരിക്കപ്പെട്ട കമ്മീഷനാണ് Administrative Reforms Commission (ARC).

  • രണ്ടുതവണയാണ് ഇന്ത്യയിൽ ഭരണ നവീകരണത്തിനായി അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷൻ നിലവിൽ വന്നിട്ടുള്ളത്.

ഒന്നാം ഭരണപരിഷ്കാര കമ്മീഷൻ

  • രൂപീകൃതമായ വർഷം - 1966 ജനുവരി 05
  • ചെയർമാൻ - മൊറാർജി ദേശായി
  • മൊറാർജി ഉപപ്രധാനമന്ത്രി ആയതിന് ശേഷം കെ. ഹനുമന്തയ്യ ചെയർമാനായി.

ഒന്നാം ARC ഭരണ പരിഷ്‌കരണത്തിനായി പഠനശേഷം ശുപാർശകൾ നൽകിയ മേഖലകൾ

  • കേന്ദ്ര-സംസ്ഥാന ബന്ധം
  • സാമ്പത്തിക ഭരണം
  • പേഴ്‌സണേൽ ഭരണം
  • സംസ്ഥാന ഭരണം
  • പൗരന്മാരുടെ പ്രശ്‌നപരിഹാരം.

രണ്ടാം ഭരണപരിഷ്കാര കമ്മീഷൻ

  • രൂപീകൃതമായ വർഷം : 2009
  • ചെയർമാൻ : വീരപ്പ മൊയ്‌ലി
  • 2009 ൽ വീരപ്പമൊയ്‌ലി രാജിവെച്ചതിന് ശേഷം വി. രാമചന്ദ്രൻ ചെയർമാനായി

രണ്ടാം ARC ഭരണ പരിഷ്‌കരണത്തിനായി പഠനശേഷം ശുപാർശകൾ നൽകിയ മേഖലകൾ -

(i) ഇന്ത്യാ ഗവൺമെന്റിന്റെ സംഘടനാ ഘടന 

(ii) ഭരണത്തിലെ ധാർമ്മികത 

(iii) പേഴ്‌സണൽ അഡ്മിനിസ്‌ട്രേഷന്റെ നവീകരണം 

(iv) ഫിനാൻഷ്യൽ മാനേജ്‌മെന്റ് സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ 

(v) സംസ്ഥാന തലത്തിൽ കാര്യക്ഷമമായ ഭരണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ (vi) ജില്ലാ ഭരണകൂടം ഫലപ്രദമായി ഉറപ്പാക്കുന്നതിനുള്ള നടപടികൾ 

(vii) തദ്ദേശ സ്വയംഭരണ/പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾ 

(viii) സാമൂഹിക മൂലധനം, ട്രസ്റ്റ്, പങ്കാളിത്ത പൊതുസേവന വിതരണം 

(ix) പൗര കേന്ദ്രീകൃത ഭരണം 

(x) ഇ-ഗവേണൻസ് പ്രോത്സാഹിപ്പിക്കൽ 

(xi) ഫെഡറൽ പൊളിറ്റിയുടെ പ്രശ്നങ്ങൾ 

(xii) പ്രതിസന്ധി മാനേജ്മെന്റ് 

(xiii) പബ്ലിക് ഓർഡർ.


Related Questions:

ശരിയായ ക്രമത്തിൽ എഴുതുക 1) പരമാധികാര 2) ജനാധിപത്യ 3) മതേതര 4) സ്ഥിതിസമത്വ 5) റിപ്പബ്ലിക്

PMRY പദ്ധതി നിലവിൽ വരുമ്പോൾ എത്രമത്തെ പഞ്ചവത്സര പദ്ധതിയാണ് ?

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കുന്ന സമയത്തെ രാഷ്‌ട്രപതി ആര് ?

Name the book in which doctrine of Separation of Power was systematically propounded by Montesquieu?

'അഡ്മിനിസ്ട്രേഷൻ' എന്ന പദം ഉത്ഭവിച്ചത് ലാറ്റിൻ ഭാഷയിൽ നിന്നാണ് ; ലാറ്റിൻ ഭാഷയിൽ എന്താണ് ഈ പദത്തിൻറെ അർത്ഥം ?