രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള അന്താരാഷ്ട്ര സംഘടന.
GATT (General Agreement on Tariff and Trade) കരാറാണ് പിന്നീട് ലോക വ്യാപാര സംഘടനയായി മാറിയത്
ഗാട്ട് കരാർ ഒപ്പുവെച്ച വർഷം - 1947 ഒക്‌ടോബർ 30
ഗാട്ട് കരാർ നിലവിൽ വന്ന വർഷം - 1948 ജനുവരി 1
1994 ഏപ്രിൽ 15-ന് മൊറോക്കോയിലെ മാരക്കേഷിൽ വച്ച് നടന്ന ഉച്ചകോടിയാണ് ലോക വ്യാപാര സംഘടനക്കു രൂപം കൊടുത്തത്.
1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന നിലവിൽ വന്നു.
ജനീവയാണ് ഇതിന്റെ ആസ്ഥാനം.
1995 ജനുവരി മുതൽ ഇന്ത്യ WTO അംഗമാണ്
ലോകവ്യാപാരത്തിന്റെയും ആഗോള GDPയുടെയും 98 ശതമാനത്തിലധികം പ്രതിനിധീകരിക്കുന്ന 164 അംഗരാജ്യങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സാമ്പത്തിക സംഘടനയാണ് WTO.