Question:

മികച്ച പാർലമെൻ്ററിയനുള്ള 'ഗോബിന്ദ് ബല്ലഭ് പന്ത് അവാർഡ്' ഏർപ്പെടുത്തിയത് ഏത് വർഷമാണ് ?

A1992

B1994

C1995

D1996

Answer:

A. 1992

Explanation:

ഗോവിന്ദ് ബല്ലഭ് പന്ത്

  • സ്വാതന്ത്ര്യസമരസേനാനിയും ഉത്തർപ്രദേശിലെ ആദ്യത്തെ മുഖ്യമന്ത്രിയുമായിരുന്നു.
  • 1887 സെപ്റ്റംബർ 10-ന് ഇന്നത്തെ ഉത്തരാഖണ്ഡിലെ അൽമോറയിലാണ് പന്ത് ജനിച്ചത്.
  • 1921-ൽ ഗാന്ധിജിയുടെ അഹിംസാമാർഗ്ഗങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയപ്രവർത്തനം തുടങ്ങി
  • സമൂഹിക പരിഷ്കാരങ്ങൾക്കായി കാശിപൂരിൽ അദ്ദേഹം പ്രേംസഭ എന്ന പേരിൽ ഒരു സംഘടന സ്ഥാപിച്ചു, 
  • ബ്രിട്ടീഷ് സർക്കാരിന് നികുതി അടക്കാത്തതിനാൽ അടച്ചുപൂട്ടുന്നതിൽ നിന്ന് അദ്ദേഹം ഒരു സ്കൂളിന് സാമ്പത്തിക സഹായം നൽകി രക്ഷിച്ചു.
  • 1921 ഡിസംബറിൽ, ആഗ്രയുടെയും ,ഔധിന്റെയും യുണൈറ്റഡ് പ്രവിശ്യകളുടെ നിയമസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു
  • 1937 മുതൽ 1939 വരെ യുണൈറ്റഡ് പ്രവിശ്യകളുടെ മുഖ്യമന്ത്രിയായി പന്ത് ചുമതലയേറ്റു.
  • സ്വാതന്ത്ര്യസമരത്തിനിടയിൽ 1930-ലും 1933-ലും 1940-ൽ സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തതിനും 1942-ലും (ക്വിറ്റ് ഇന്ത്യാ സമരം) അറസ്റ്റ് വരിച്ചു. 
  • 1946ൽ വീണ്ടും ആഗ്രയുടെയും ഔധിന്റെയും യുണൈറ്റഡ് പ്രവിശ്യകളുടെ നിയമസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു
  • പിന്നീട് അദ്ദേഹം അത് ഉത്തർപ്രദേശ് എന്ന് പുനർനാമകരണം ചെയ്തു.
  • സർദാർ വല്ലഭായി പട്ടേലിന്റെ നിര്യാണശേഷം കേന്ദ്ര ആഭ്യന്തരമന്ത്രിയായിത്തീർന്നു.
  • 1954ൽ അന്തരിച്ചു
  • 1957-ൽ മരണാനന്തര ബഹുമതിയായി ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ഗോബിന്ദ് ബല്ലഭ് പന്ത് അവാർഡ്

  • എല്ലാവർഷവും മികച്ച പാർലമെന്റേറിയനായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് നൽകുന്നു.
  • 1992 മുതലാണ് ഗോബിന്ദ് ബല്ലഭ് പന്ത് അവാർഡ് നൽകി തുടങ്ങിയത്.
  • ഗോവിന്ദ് ബല്ലഭ് പന്ത് പുരസ്‌കാരം ലഭിച്ച ആദ്യ വ്യക്തി : ഇന്ദ്രജിത്ത് ഗുപ്ത.

Related Questions:

ഇന്ത്യയിൽ രാജ്യസഭാ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം

രാജ്യസഭാ ടിവിയും ലോക്സഭാ ടിവിയും ലയിപ്പിച്ച് ഏത് ചാനലാണ് രൂപീകരിച്ചത് ?

പാർലമെന്റ് അംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ ആര് ?

തദ്ദേശീയ ഗവൺമെന്റ് സമിതികൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകമെന്ന് ശുപാർശ ചെയ്ത പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മറ്റി?

സാധാരണയായി പാർലമെൻ്റിലെ ബജറ്റ് സമ്മേളനം നടക്കുന്നത് ഏത് മാസങ്ങളിലാണ് ?