App Logo

No.1 PSC Learning App

1M+ Downloads
ഹ്യൂമൻ ജീനോം പദ്ധതി ആരംഭിച്ച വർഷം ?

A1990

B1991

C1992

D1993

Answer:

A. 1990

Read Explanation:

ഹ്യുമൻ ജിനോം പ്രൊജക്റ്റ് (Human Genome Project (HGP)

  • മനുഷ്യൻറെ പൂർണജനിതകസാരം കണ്ടെത്താൻ 1990-ൽ അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി
  • 300 കോടി ഡോളർ ചെലവ് കണക്കാക്കപ്പെട്ട പദ്ധതി, അമേരിക്ക, ചൈന, ഫ്രാൻസ്, ജെർമനി,ജപ്പാൻ, ബ്രിട്ടൻ എന്നി രാജ്യങ്ങൾ കൂടി ഉൾപെട്ട കൺസോർഷ്യമാണ് പൂർത്തിയാക്കിയത്.

പ്രൊജക്റ്റിന്റെ ആവശ്യകത :

  • ശാസ്ത്രം ഏറെ പുരോഗമിച്ചിട്ടും ജനിതകരോഗങ്ങൾ നിയന്ത്ര ണാധീനമാക്കാൻ കഴിഞ്ഞിരുന്നില്ല.
  • ഓരോ സവിശേഷതയ്ക്കും അടിസ്ഥാനമായ ജീനുകളും അവയുടെ സ്ഥാനവും കൃത്യമായി കണ്ടെത്താനായില്ല എന്നതായിരുന്നു കാരണം.
  • ഈ പരിമിതികൾ മറികടക്കുന്നതിനുള്ള ഇടപെടലായാണ് 1990 കളിൽ മനുഷ്യ ജീനോം പദ്ധതി (Human Genome Project) എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്.

പ്രൊജക്റ്റിന്റെ ഫലം : 

  • ലോകത്തിൻ്റെ പല ഭാഗങ്ങളിലായി വിവിധ ലാബുകളിൽ 2003 വരെ നീണ്ടുനിന്ന ഗവേഷണങ്ങളുടെ ഫലമായി മനുഷ്യനിലെ ജനിതക രഹസ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞു.
  • ഒരു പ്രത്യേക സ്വഭാവത്തിന് കാരണമായ ജീനിൻന്റെ സ്ഥാനം DNA യിൽ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്ന സാങ്കേതികവിദ്യയായ ജീൻ മാപ്പിങ് (Gene mapping) ആണ് ഇതിന് സഹായിച്ചത്.
  • ഒരു ജീവിയിൽ അടങ്ങിയിട്ടുള്ള മൊത്തം ജനിതക വസ്‌തുവിനെ അതിൻ്റെ ജീനോം എന്നു വിളിക്കുന്നു.
  • മനുഷ്യ DNA യിൽത്തന്നെ പ്രോട്ടീൻ നിർമാണത്തിന് സഹായിക്കുന്ന ജീനുകളൊഴിച്ച് ഭൂരിഭാഗം ജീനുകളും പ്രവർത്തനക്ഷമമല്ല.
  • ഇവയെ ജങ്ക് ജീനുകൾ (Junk genes) എന്നാണ് വിളിക്കുന്നത്.

Related Questions:

പദജോഡി ബന്ധം മനസ്സിലാക്കി ശരിയായവ മാത്രം തിരഞ്ഞെടുക്കുക:

1.ജനിതക കത്രിക : ലിഗേസ്

2.ജനിതക പശ : റെസ്ട്രിക്ഷന്‍ എന്‍ഡോന്യൂക്ലിയേസ് 

3.ഡിഎൻഎ ഫിംഗർ പ്രിൻറ്

ന്യൂക്ലിയോറ്റൈഡുകളുടെ ക്രമീകരണം പരിശോധിക്കുന്ന സാങ്കേതികവിദ്യ ?
മനുഷ്യജീനോം പദ്ധതി ആരംഭിച്ചത് എന്ന് ?
റെസ്ട്രിക്ഷൻ എൻഡോ ന്യൂക്ലിയസ് എന്താണ് അറിയപ്പെടുന്നത് ?
ജീനുകളെ മുറിച്ചെടുക്കാനും കൂട്ടിചേർക്കാനും പ്രയോജനപ്പെടുത്തുന്നത് എന്താണ് ?