Question:

മുല്ലപ്പെരിയാർ ഡാം നിർമ്മിച്ച വർഷം?

A1895

B1898

C1900

D1905

Answer:

A. 1895

Explanation:

1895-ൽ നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ട് 999 വർഷത്തേയ്ക്ക് തമിഴ്നാട് പാട്ടത്തിനെടുത്തിരിക്കുകയാണ്. അണക്കെട്ട് നിലനിൽക്കുന്നത് കേരളത്തിന്റെ സ്ഥലത്താണെങ്കിലും , അതിന്റെ നിയന്ത്രണം തമിഴ്നാടിന്റെ കൈവശമാണ്. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ഒരു വിഷയം രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ഒരു തർക്കത്തിന് വഴിവെച്ചിരിക്കുകയാണ്. ഒരു അണക്കെട്ടിന്റെ കാലാവധി അറുപതു വർഷമാണെന്നിരിക്കേ നൂറു വർഷത്തിനു മുകളിൽ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവർക്കും, കേരളത്തിലെ അഞ്ചു ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന വാദം കേരളമുയർത്തുമ്പോൾ, ഇതിനെക്കുറിച്ചു നടന്നിട്ടുള്ള ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാണിച്ച് കേരളത്തിന്റെ വാദങ്ങൾക്ക് കഴമ്പില്ലെന്ന് തമിഴ്നാടും വാദിക്കുന്നു. പെരിയാർ പാട്ടക്കരാർ ഇന്ത്യ സ്വതന്ത്രയാവുന്നതിനു മുമ്പ് നിലവിൽ വന്നതാണെന്നും, ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയപ്പോൾ ബ്രിട്ടീഷുകാരും, ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും, കരാറുകളും സ്വയമേവ റദ്ദായി എന്ന് കേരളം സുപ്രീംകോടതിയിൽ വാദിച്ചിരുന്നു.


Related Questions:

ഇടുക്കി ഡാമിൻ്റെ നിർമ്മാണത്തിൽ സഹകരിച്ച വിദേശ രാജ്യം ഏതാണ് ?

കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം ഏതാണ് ?

ഏതു നദിയിലെ വെള്ളമാണ് അരുവിക്കര ഡാം സംഭരിക്കുന്നത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.മലപ്പുറം ജില്ലയിലെ പൊന്നാനിക്കു സമീപത്തുള്ള ചമ്രവട്ടത്തുള്ള തടയണപ്പാലം പൊന്നാനിയേയും തിരൂരിനേയും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്നു.

2.ഭാരതപ്പുഴയിലെ തന്നെ ജലസേചന പദ്ധതികളായ കാഞ്ഞിരപ്പുഴ ഡാമും ചിറ്റൂർ ഡാമും ഇന്ന് നിർമ്മാണത്തിലാണ്.

കേരളത്തിലെ ആദ്യത്തെ കോൺക്രീറ്റ് ഡാം ഏതാണ് ?