Question:
നാഷണൽ റൈഫിൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യ (NRAI) നിലവിൽ വന്ന വർഷം ?
A1938
B1951
C1955
D1962
Answer:
B. 1951
Explanation:
നാഷണൽ റൈഫിൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യ (NRAI)
- ഇന്ത്യയിൽ ഷൂട്ടിംഗ് സ്പോർട്സ് പ്രോത്സാഹിപ്പിക്കുന്നതിനും ജനപ്രിയമാക്കുന്നതിനും വേണ്ടി 1951ൽ സ്ഥാപിതമായി.
- ലോക്‌സഭയുടെ ആദ്യ സ്പീക്കർ ശ്രീ. ഗണേഷ് വാസുദേവ് മാവ്‌ലങ്കാർ ആയിരുന്നു NRAIയുടെ സ്ഥാപകനും ആദ്യ പ്രസിഡന്റും.
- NRAI ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, ഇന്റർനാഷണൽ ഷൂട്ടിംഗ് സ്‌പോർട്‌സ് ഫെഡറേഷൻ, ഏഷ്യൻ ഷൂട്ടിംഗ് കോൺഫെഡറേഷനും എന്നിവയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.
NRAI വർഷം തോറും അഞ്ച് ദേശീയ ഷൂട്ടിംഗ് മത്സരങ്ങൾ നടത്തുന്നു :
- ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് കോമ്പറ്റീഷൻ (NSCC)
- ഓൾ ഇന്ത്യ ജി.വി. മാവ്ലങ്കർ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് (AIGVMSC)
- സർദാർ സജ്ജൻ സിംഗ് സേത്തി മെമ്മോറിയൽ മാസ്റ്റേഴ്സ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്
- കുമാർ സുരേന്ദ്ര സിംഗ് മെമ്മോറിയൽ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്
- ഓൾ ഇന്ത്യ കുമാർ സുരേന്ദ്ര സിംഗ് മെമ്മോറിയൽ ഇന്റർ സ്കൂൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്