App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകേണ്ട അവകാശങ്ങളുടെ പട്ടിക ഉൾപ്പെടുത്തി ' നെഹ്‌റു കമ്മിറ്റി റിപ്പോർട്ട്' സമർപ്പിച്ച വർഷം ഏത് ?

A1919

B1928

C1935

D1949

Answer:

B. 1928

Read Explanation:

നെഹ്‌റു കമ്മിറ്റി റിപ്പോർട്ട്

  • 1928 ൽ കൽക്കത്തയിൽ ചേർന്ന കോൺഗ്രസ് സമ്മേളനം ഇന്ത്യക്ക് ഡൊമിനിയൻ പദവി നൽകണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.
  • മോത്തിലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ചേർന്ന അഖിലകക്ഷി സമ്മേളനം ഭരണഘടനാ കരടുരൂപം തയ്യാറാക്കാനായി ഒരു സബ്-കമ്മിറ്റിയെ നിയമിച്ചു.
  • ഈ കമ്മിറ്റിയിൽ മോത്തിലാൽ നെഹ്‌റു അധ്യക്ഷനും ജവാഹർലാൽ നെഹ്‌റു സെക്രട്ടറിയുമായിരുന്നു.
  • ഈ കമ്മിറ്റി തയ്യാറാക്കിയ ഭരണഘടനയാണ് നെഹ്‌റു റിപ്പോർട്ട് എന്ന പേരിൽ പിന്നീട് പ്രസിദ്ധമായത്.
  • ഇന്ത്യയ്ക്ക് സ്വയംഭരണാധികാരമുള്ള ഡൊമീനിയൻ പദവിയാണതിൽ വിഭാവന ചെയ്തത്.
  • 1928 ഓഗസ്റ്റ് പത്താം തീയതി നെഹ്‌റു റിപ്പോർട്ട് സമർപ്പിച്ചു.

  • ഇന്ത്യക്ക് പുത്രികരാജ്യ പദവി നൽകണമെന്ന് ഗവൺമെന്റിനോടാവശ്യപ്പെട്ട ഐ.എൻ.സി സമ്മേളനം - കൽക്കത്ത സമ്മേളനം (1928)
  • 1928 ലെ കൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷൻ - മോത്തിലാൽ നെഹ്‌റു
  • 1928 ഡിസംബറിൽ കൽക്കട്ടയിൽ ചേർന്ന സർവ്വകക്ഷി സമ്മേളനത്തിൽ ഹിന്ദു മഹാസഭ, മുസ്ലിം ലീഗ്, സിക്ക് ലീഗ് എന്നീ സംഘടനകളുടെ നേതാക്കൾ ഉന്നയിച്ച തടസ്സങ്ങൾ കാരണം ഈ റിപ്പോർട്ട് പാസാക്കാൻ കഴിഞ്ഞില്ല.
  • നെഹ്‌റു റിപ്പോർട്ടിനെ എതിർത്തുകൊണ്ട് 1929 - ൽ 14 തത്ത്വങ്ങൾക്ക് രൂപം നൽകിയത് - മുഹമ്മദലി ജിന്ന

Related Questions:

സുപ്രീംകോടതിക്കും, ഹൈക്കോടതിക്കും മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായിട്ട് എത്ര തരം റിട്ടുകൾ പുറപ്പെടുവിപ്പിക്കാൻ അവകാശമുണ്ട് ?

"ഈ ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് ഏതാണെന്ന് ചോദിച്ചാൽ, എൻറെ ഉത്തരം ഭരണാഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ്. ഇത് ഇന്ത്യ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ്" ഇത് ആരുടെ വാക്കുകളാണ് ?

' തൊട്ടുകൂടായ്മ നിർത്തലാക്കൽ ' എന്നത് ഭരണഘടനയുടെ എത്രാമത്തെ ആർട്ടിക്കിളാണ് ?

ഭരണഘടനയുടെ ആമുഖത്തിൽ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ള തിയ്യതി ഏത് ?

പൊതുനിയമനങ്ങളിൽ അവസരസമത്വം ഉറപ്പാക്കൽ' എന്നത് ഭരണഘടനയുടെ എത്രാമത്തെ ആർട്ടിക്കിളാണ് ?