Question:
' പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ കാർഡ് ' ( PIO ) ഇന്ത്യയിൽ ആരംഭിച്ച വർഷം ഏതാണ് ?
A1997
B1998
C1999
D2000
Answer:
C. 1999
Explanation:
പേഴ്സൺ ഓഫ് ഇന്ത്യൻ ഒർജിൻ കാർഡ് (PIO CARD)
- മറ്റു രാജ്യങ്ങളിലുള്ള ഇന്ത്യൻ വംശജർക്ക് വേണ്ടി 'പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ കാർഡ്' എന്ന പദ്ധതി ഇന്ത്യ ഗവൺമെൻറ് ആരംഭിച്ചത് 1999 മാർച്ച് 30നാണ്.
- 2002ലാണ് ഈ പദ്ധതി പ്രാബല്യത്തിൽ വന്നത്.
ഇത് പ്രകാരം പേഴ്സൺ ഓഫ് ഇന്ത്യൻ ഒർജിൻ കാർഡ് ലഭിക്കുന്ന വ്യക്തിക്ക് :
- വിസ ഇല്ലാതെ തന്നെ ഇന്ത്യ സന്ദർശിക്കാവുന്നതാണ്
- ഇന്ത്യയിലെ സ്കൂളുകളിലും കോളേജുകളിലും അഡ്മിഷൻ നേടുവാൻ സാധിക്കും
- ഇന്ത്യയിൽ ജോലി ചെയ്യുവാൻ സാധിക്കും
2015 ജനുവരി 9ന് പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ കാർഡ് പദ്ധതി ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ പദ്ധതിയിലേക്ക് ലയിപ്പിച്ചു.