App Logo

No.1 PSC Learning App

1M+ Downloads

തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ട വർഷം ?

A1949 July 1

B1948 July 1

C1950 June 1

D1951 June 1

Answer:

A. 1949 July 1

Read Explanation:

ഐക്യകേരളം പിറവിയെടുക്കുന്നതിനു മുന്നോടിയായി തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ സം‌യോജിപ്പിച്ച് ഇന്ത്യയിലെ ഒരു സംസ്ഥാനമായി നിലവിൽ വന്ന ഭൂവിഭാഗമാണ് തിരു-കൊച്ചി. തിരുക്കൊച്ചിയുടെ തലസ്ഥാനം തിരുവനന്തപുരമായിരുന്നു. അന്ന് തിരുവിതാംകൂർ പ്രധാനമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ളയാണ് തിരു-കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയും ചേർന്ന് 1956 നവംബർ 1-ന് കേരള സംസ്ഥാനം രൂപം കൊണ്ടു.


Related Questions:

കേരളത്തിലെ ആദ്യ വനിത മന്ത്രിയായ കെ.ആർ ഗൗരിയമ്മയുമായി ബന്ധമില്ലാത്തത് തിരഞ്ഞെടുക്കുക:

1921 ൽ ഒറ്റപ്പാലത്തു വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?

തിരുകൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി?

ഏതെങ്കിലും ഒരു ഇന്ത്യൻ സംസ്ഥാനത്ത് ഗവർണർ പദവി വഹിച്ച ആദ്യ മലയാളി ?

' ജീവിതാമൃതം ' എന്ന ആത്മകഥ രചിച്ച രാഷ്ട്രീയ നേതാവ് ആരാണ് ?