App Logo

No.1 PSC Learning App

1M+ Downloads

സംസ്ഥാന പുനഃസംഘടനാ നിയമം പാർലമെൻ്റ് പാസ്സാക്കിയ വർഷം ?

A1956

B1957

C1930

D1947

Answer:

A. 1956

Read Explanation:

  • ഇന്ത്യൻ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഭാഷ അടിസ്ഥാനത്തിൽ വേർതിരിക്കാൻ കാരണമായ പ്രധാനപ്പെട്ട ഒരു നവീകരണം ആണ് സംസ്ഥാന പുനഃസംഘടന നിയമം, 1956.
  • 1956നു ശേഷവും സംസ്ഥാന അതിർത്തികളിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും 1956ലെ സംസ്ഥാന പുനഃസംഘടന നിയമം ആണ് സ്വാതന്ത്ര്യത്തിനു ശേഷം നടന്ന ഏറ്റവും സമഗ്രമായ മാറ്റങ്ങൾ നടത്തിയ നിയമം.
  • ഭരണഘടന (ഏഴാം ഭേദഗതി) നിയമം, 1956 പ്രകാരം ഭരണഘടനയുടെ 3 & 4ബ്രിട്ടീഷുകാർ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയും പാകിസ്‍താനും രണ്ടു രാജ്യങ്ങൾ ആയി.
  • അഞ്ചൂറ് നാട്ടുരാജ്യങ്ങളുമായി ഉണ്ടാക്കിയ ഉടമ്പടികൾ ബ്രിട്ടീഷുകാർ അവസാനിപ്പിച്ചു.
  • അവരോടു ഇന്ത്യയിലോ പാകിസ്താനിലോ ചേരാൻ പ്രോത്സാഹിപ്പിച്ചു.
  • അവർ ആഗ്രഹിക്കുന്നുവെങ്കിൽ സ്വാതന്ത്ര്യമായി നിലനിൽക്കാം എന്നും പറഞ്ഞു. മിക്കവാറും നാട്ടുരാജ്യങ്ങൾ ഇന്ത്യയിലും ചിലതു പാകിസ്താനിലും ലയിച്ചു.
  • ഭൂട്ടാനും ഹൈദരാബാഥും സ്വാതന്ത്ര്യമായി നിൽക്കാൻ തീരുമാനിച്ചു.
  • പക്ഷെ ഹൈദരാബാദ് പിന്നീട് ഇന്ത്യ ബലം ഉപയോഗിച്ച് പിടിച്ചടക്കി.
  • പുനഃസംഘടന നിയമത്തിനു മുൻപുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ 1950ൽ നിലവിൽ വന്ന ഇന്ത്യൻ ഭരണഘടന പ്രകാരം ഇന്ത്യ ഒരു പരമാധികാര ജനാധിപത്യമായി പ്രഖ്യാപിക്കപ്പെട്ടു.
  • ഇതിൽ ഇന്ത്യ ഒരു "സംസ്ഥാനങ്ങളുടെ ഐക്യം" ആയിരിക്കും എന്നും പറയുന്നുണ്ട്.
  • 1950 ലെ ഭരണഘടന ഇന്ത്യൻ സംസ്ഥാനങ്ങളെ 3 പ്രധാന വിഭാഗങ്ങളായാണ് വിഭജിച്ചത്.
  • പാർട് എ സംസ്ഥാനങ്ങൾ, മുൻപ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണത്തിൽ ഉണ്ടായിരുന്ന സംസ്ഥാനങ്ങൾ ആണ്.
  • തിരഞ്ഞെടുക്കപ്പെട്ട ഗവർണറും, നിയമസഭയും ഇവയ്ക്കുണ്ടായിരുന്നു. ഒമ്പതു പാർട് എ സംസ്ഥാനങ്ങൾ ആണ് ഉണ്ടായിരുന്നത്.
  • ആസാം, ബിഹാർ, ബോംബെ, മധ്യപ്രദേശ്, മദ്രാസ്, ഒറീസ, പഞ്ചാബ്, ഉത്തർപ്രദേശ്. പാർട് ബി
  • സംസ്ഥാനങ്ങൾ, മുൻപ് നാട്ടുരാജ്യങ്ങൾ ആയി നില നിന്നിരുന്ന രാജ ഭരണ പ്രദേശങ്ങൾ ആണ്. രാജപ്രമുഖ് എന്നറിയപ്പെട്ട ഭരണാധികാരിയും, നിയമസഭയും ഉണ്ടായിരുന്നു ഇവയ്ക്കു. രാജപ്രമുഖിനെ നിയമിച്ചിരുന്നു രാഷ്ട്രപതി ആയിരുന്നു.
  • എട്ടു സംസ്ഥാനങ്ങൾ ആണ് പാർട് ബി സംസ്ഥാനങ്ങൾ ആയി കണക്കാക്കിയത്. ഹൈദരാബാദ്, ജമ്മു കാശ്മീർ, മധ്യ ഭാരത്, മൈസൂർ, പട്യാല ആൻഡ് പൂർവ പഞ്ചാബ് യൂണിയൻ, രാജ്യസ്ഥാൻ, സൗരാഷ്ട്ര, തിരുവിതാംകൂർ-കൊച്ചിൻ പാർട് സി സംസ്ഥാനങ്ങൾ, മുൻപ് ചീഫ് കമ്മീഷണർ ഭരിച്ചിരുന്ന പ്രദേശങ്ങൾ കൂടാതെ മറ്റു ചില നാട്ടുരാജ്യങ്ങൾ.
  • രാഷ്ട്രപതി നിയമിച്ച ചീഫ് കമ്മീഷണർ ആയിരുന്നു ഭരണാധികാരി.
  • പത്തു പാർട് സി സംസ്ഥാനങ്ങൾ ആണ് നിശ്ചയിച്ചത്. അജ്‌മീർ, ഭോപ്പാൽ, ബിലാസ്പുർ, കൂർഗ്, ഡൽഹി, ഹിമാചൽ പ്രദേശ്, കച്, മണിപ്പൂർ, ത്രിപുര, വിന്ധ്യ പ്രദേശ്. ഒരേയൊരു പാർട് ഡി സംസ്ഥാനം ആന്തമാൻ നിക്കോബാർ ദ്വീപുകൾ. കേന്ദ്ര സർക്കാർ നിയോഗിച്ച ഒരു ലെഫ്റ്റനന്റ് ഗവർണർ ആയിരുന്നു ഭരണാധികാരി. ആർട്ടിക്കിൾ ഉപയോഗിച്ച് ആണ് സംസ്ഥാന പുനഃസംഘടന നിയമം നടപ്പിലാക്കിയത്

Related Questions:

Who proposed the Preamble before the Drafting Committee of the Constitution ?

On whose recommendation was the constituent Assembly formed ?

ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് ഏത് വർഷം നിലവിൽ വന്നു ?

താഴെ തന്നിരിക്കുന്നവയില്‍ ബ്രിട്ടീഷ് ഭരണഘടനയില്‍ നിന്നും കടമെടുത്തിരിക്കുന്ന ആശയം ഏത് ?

Who was the Chairman of the Order of Business Committee in Constituent Assembly?