സുകന്യ സമൃദ്ധി യോജനയുടെ ഭാഗമായി പെൺകുട്ടികൾക്കായി തുടങ്ങിയ 'സുകന്യ സമൃദ്ധി അക്കൗണ്ട്' ആരംഭിച്ചത് ഏത് വർഷം ?
A2015 ജനുവരി 22
B2014 മാർച്ച് 8
C2016 ഓഗസ്റ്റ് 25
D2015 ഏപ്രിൽ 1
Answer:
A. 2015 ജനുവരി 22
Read Explanation:
സുകന്യ സമൃദ്ധി യോജന
2015 ജനുവരി 22ന് ആരംഭിച്ച പെണ്‍കുട്ടികള്‍ക്കായുള്ള നിക്ഷേപ പദ്ധതി ആണ് സുകന്യ സമൃദ്ധി യോജന.
പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള ഭാവി ആവശ്യങ്ങൾക്ക് മാതാപിതാക്കളെ സജ്ജമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.
പത്തുവയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കായി ആവിഷ്കരിച്ച പദ്ധതിയുടെ നിക്ഷേപ അക്കൗണ്ടുകൾ പോസ്റ്റ് ഓഫീസ് മുഖേന തുറക്കാൻ കഴിയുന്നതാണ്.
ഓരോ വര്‍ഷവും ചുരുങ്ങിയത് 250 രൂപയും പരമാവധി നിക്ഷേപിക്കാവുന്ന തുക 1.50 ലക്ഷം രൂപയുമാണ്.
അക്കൗണ്ട് തുടങ്ങി 14 വര്‍ഷംവരെ നിക്ഷേപം നടത്തിയാല്‍ മതി.
21 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തുകയും 8.1 ശതമാനം നിരക്കില്‍ പലിശയും തിരികെ ലഭിക്കും.
പെണ്‍കുട്ടിക്ക് 18 വയസ്സ് കഴിയുമ്പോള്‍ അവരുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മുന്‍ സാമ്പത്തികവര്‍ഷം വരെയുള്ള നിക്ഷേപത്തിന്റെ 50 ശതമാനംവരെ പിന്‍വലിക്കാം.
പെണ്‍കുട്ടിയുടെ വിവാഹസമയത്ത് ഈ അക്കൗണ്ട് അവസാനിപ്പിക്കാവുന്നതാണ്