Question:

ഒരു രാജ്യത്തിന്റെ പുരോഗതിക്ക് ഗണ്യമായ സംഭാവന ചെയ്യാന്‍ കഴിവുള്ളവരാണ് 15 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ - ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ തിരഞ്ഞെടുക്കുക :

1. 15 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് തൊഴിലുള്ളവരും തൊഴിലന്വേഷകരും.

  2. ഈ വിഭാഗത്തെ ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ രാജ്യപുരോഗതി കൈവരിക്കാം.

A1 മാത്രം ശരി.

B2 മാത്രം ശരി.

C1ഉം 2ഉം ശരിയാണ്.

D1ഉം 2ഉം തെറ്റാണ്.

Answer:

C. 1ഉം 2ഉം ശരിയാണ്.

Explanation:

ജനസംഖ്യഘടന (Population Structure)

  • ജനസംഖ്യയെ വിവിധ പ്രായക്കാരുടെ ഗ്രൂപ്പുകളായി തിരിച്ച് ആകെ ജനസംഖ്യയിൽ ഓരോ ഗ്രൂപ്പും എത്രയെന്ന് ആനുപാതികമായി വിശേഷിപ്പിക്കുന്നതാണ് പ്രായഘടന.
  • 0 മുതൽ 14 വയ സ്സുവരെയുള്ളവരുടെ ഗ്രൂപ്പ്. 15 മുതൽ 59 വയസ്സുവരെയുള്ളവരുടെ ഗ്രൂപ്പ്, 60 വയസ്സു മുതൽ പ്രായമുള്ളവരുടെ ഗ്രൂപ്പ് എന്നിങ്ങനെ തരംതിരിച്ച് വിശകലനം ചെയ്യാറുണ്ട്
  • 15 വയസ്സിനും 59 വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ തൊഴി ലുള്ളവരും തൊഴിലന്വേഷകരുമായവരുടെ എണ്ണവും ആകെ ജനസം ഖ്യയും തമ്മിലുള്ള അനുപാതമാണ് തൊഴിൽ പങ്കാളിത്ത നിരക്ക് (Labour force participation rate). 
  • രാജ്യ പുരോഗതിക്ക് ഗണ്യ മായ സംഭാവന ചെയ്യാൻ കഴിവുള്ളവരാണ് ഈ വിഭാഗത്തിൽപ്പെടു ന്നവർ.
  • അതിനാൽ ഈ വിഭാഗത്തെ ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ രാജ്യപുരോഗതി കൈവരിക്കാം
  • 0 മുതൽ 14 വയസ്സുവരെയുള്ളവരും 60 വയസ്സു മുതൽ ഉള്ളവരും ആശ്രയത്വ വിഭാഗത്തിൽപ്പെടുന്നു.
  • ആകെ ജനസംഖ്യയിൽ ഇവരുടെ അനുപാതത്തെ ആശ്രയത്വനിരക്ക് എന്നു പറയുന്നു.
  • ഈ വിഭാഗം അധ്വാനശേഷിയുള്ള വിഭാഗത്തെ ആശ്രയിച്ച് കഴിയുന്നവരാണ്.
  • ആശയത്വനിരക്ക് വർധിക്കുന്നത് ആളോഹരിവരുമാനം കുറയുന്നതിനിടയാക്കുന്നു.

Related Questions:

സെൻസസ് വേളയിൽ ജനങ്ങളെ പ്രധാനമായും എത ഗ്രൂപ്പുകളായി തരം തിരിക്കുന്നു ?

ലോകജനസംഖ്യയിൽ എത്ര ആളുകളിൽ ഒരാൾ ഇന്ത്യാക്കാരനാണ് ?

ഇന്ത്യയിൽ പുരുഷ സാക്ഷരത നിരക്ക് ഏറ്റവും താഴ്ന്ന സംസ്ഥാനം ഏത് ?

ഇന്ത്യയിലെ പുരുഷ സാക്ഷരത നിരക്ക് എത്ര ?

ഉന്നത വിദ്യാഭ്യാസത്തിൻ്റെ ലഭ്യത വർദ്ധിപ്പിക്കാനും ഗുണനിലവാരം ഉയർത്താനും ആരംഭിച്ച പദ്ധതി ?