Question:
പാരമ്പര്യ സ്വത്തു കൈമാറ്റരീതി ഏത് സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതയാണ്?
Aമുതലാളിത്ത സമ്പദ്‌വ്യവസ്ഥ
Bമിശ്ര സമ്പദ്‌വ്യവസ്ഥ
Cഗാന്ധിയൻ സമ്പദ്‌വ്യവസ്ഥ
Dസോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ
Answer:
A. മുതലാളിത്ത സമ്പദ്‌വ്യവസ്ഥ
Explanation:
മുതലാളിത്ത സമ്പദ്‌വ്യവസ്ഥ
- മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിൽ മൂലധനം , വിഭവങ്ങൾ, സംരംഭകത്വം തുടങ്ങിയ ഉൽപാദന ഘടകങ്ങൾ സ്വകാര്യ വ്യക്തികൾ നിയന്ത്രിക്കുന്നു.
- ഒരു മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിൽ, എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും ഉൽപാദനം വിപണിയിലെ ഡിമാൻഡിനെയും വിതരണത്തെയും ആശ്രയിച്ചിരിക്കുന്നു,
- അത്കൊണ്ട് ഇത് വിപണി സമ്പദ്‌വ്യവസ്ഥ (Market Economy) എന്നും അറിയപ്പെടുന്നു.
- ലാഭം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം, പാരമ്പര്യ സ്വത്തു കൈമാറ്റരീതി എന്നിവ ഈ സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതയാണ്
- മുതലാളിത്ത സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്ന രാഷ്ട്രങ്ങളിൽ സമ്പദ് വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറവാണ്.
- ക്രമസമാധാന പാലനവും വൈദേശിക ആക്രമണങ്ങളെ പ്രതിരോധിക്കലുമാണ് രാഷ്ട്രത്തിന്റെ പ്രധാന ചുമതല.
- അതിനാലാണ് മുതലാളിത്ത സമ്പദ്‌വ്യവസ്ഥക്ക് മേൽകൈ ഉണ്ടായിരുന്ന രാഷ്ട്രങ്ങളെ 'പോലീസ് സ്റ്റേറ്റ്' എന്ന് വിളിക്കുന്നത്.
- സർക്കാർ ഇടപെടൽ കുറവായതിനാൽ വില നിയന്ത്രണമില്ലാത്ത സ്വതന്ത്രമായ കമ്പോളം മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതയാണ്