Question:

അന്താരാഷ്ട്ര സംഘടനകളും രൂപീകൃതമായ വർഷവും 

  1. ആഫ്രിക്കൻ യൂണിയൻ - 2000
  2. ഒപെക് - 1961
  3. നാറ്റോ - 1959
  4. യൂറോപ്യൻ യൂണിയൻ - 1996

ശരിയായ ജോഡി ഏതൊക്കെയാണ് ?

A1 , 2

B2 , 3

C1 , 3 , 4

Dഇതൊന്നും ശരിയല്ല

Answer:

D. ഇതൊന്നും ശരിയല്ല

Explanation:

ആഫ്രിക്കൻ യൂണിയൻ

  • ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന 55 അംഗ രാജ്യങ്ങൾ അടങ്ങുന്ന ഒരു കൂട്ടായ്മ
  • ജൂലൈ 9, 2002-നാണ് ഇത് സ്ഥാപിതമായത്.
  • ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി എന്ന സംഘടനയുടെ പിൻഗാമിയായാണ് ആഫ്രിക്കൻ യൂണിയൻ നിലവിൽ വന്നത്.
  • ആഫ്രിക്കൻ രാജ്യങ്ങളുടെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതിയാണ് ആഫ്രിക്കൻ യൂണിയന്റെ ലക്ഷ്യം.
  • എത്യോപ്യയിലെ അഡിസ് അബാബയാണ് ഇതിന്റെ ആസ്ഥാനം.
  • ആഫ്രിക്കൻ യൂണിയന്റെ നിയമനിർമാണസഭയാണ് പാൻ ആഫ്രിക്കൻ പാർലമെന്റ്.
  • അംഗരാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 265 അംഗങ്ങളാണ് പാൻ ആഫ്രിക്കൻ പാർലമെൻറിൽ ഉള്ളത്.
  • തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റാണ് പാർലമെന്റ് നിയന്ത്രിക്കുന്നത്.
  • വർഷത്തിൽ രണ്ടുതവണ നടക്കുന്ന ആഫ്രിക്കൻ രാഷ്ട്രത്തലവന്മാരുടെ കൂട്ടായ്മയാണ് 'അസംബ്ലി ഓഫ് ആഫ്രിക്കൻ യൂണിയൻ'.
  • പാൻ ആഫ്രിക്കൻ പാർലമെന്റിന്റെ തീരുമാനങ്ങൾക്ക് അംഗീകാരം നൽകുന്നത് ഈ അസ്സംബ്ലിയാണ്.

OPEC - ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ്

  • ക്രൂഡ് ഓയിലിന്റെ ഉത്പാദനവും വിലനിലവാരവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഇറാൻ, ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ, വെനിസ്വേല എന്നീ അഞ്ച് രാജ്യങ്ങൾ 1960 ൽ തുടങ്ങിയതാണ് ഒപെക്.
  • ഇറാഖിലെ ബാഗ്ദാദിൽ ചേർന്ന സമ്മേളനത്തിലാണ് ഈ സംഘടന സ്ഥാപിതമായത്.
  • ഒപെക്കിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ആസ്ട്രിയയിലെ വിയന്നയിലാണ്.
  • ലോകത്തിലെ ക്രൂഡ് ഓയിൽ നിക്ഷേപത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും, ഉൽപാദനത്തിന്റെ മൂന്നിൽ ഒന്ന് ഭാഗവും ഒപെക് രാജ്യങ്ങളിലാണ്‌.

നിലവിലെ അംഗരാജ്യങ്ങൾ:

  • കുവൈറ്റ്‌
  • അൾജീരിയ
  • അംഗോള
  • വെനസ്വേല
  • ഇറാഖ്‌
  • യുണൈറ്റഡ് അറബ് എമിറേറ്റ്സ്
  • ഇറാൻ
  • സൗദി അറേബ്യ
  • നൈജീരിയ
  • ലിബിയ
  • ഗാബോൺ
  • ഇക്വറ്റോറിയൽ ഗിനിയ
  • കോംഗോ 

ഒപെക്കിൽ നിന്ന് ഒഴിവായ അംഗരാജ്യങ്ങൾ

  • ഇന്തൊനീഷ്യ (2016)
  • ഇക്വഡോർ (2020)
  • ഖത്തർ (2019)

നാറ്റോ

  • 1949 ഏപ്രിൽ 4-ന് നിലവിൽവന്ന വടക്കൻ അറ്റ്ലാന്റിക് ഉടമ്പടി പ്രകാരം പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈനിക സഖ്യമാണ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോ.
  • ബെൽജിയത്തിലെ ബ്രസൽസിലാണ് ഇതിന്റെ ആസ്ഥാനം.
  • ബാഹ്യ ശക്തികളിൽ നിന്നുള്ള ആക്രമണമുണ്ടായാൽ അംഗരാഷ്ട്രങ്ങൾ ഒരുമിച്ച് നിന്ന് അതിനെ പ്രതിരോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
  • 12 രാഷ്ട്രങ്ങൾ ചേർന്ന ആരംഭിച്ച ഈ സഖ്യത്തിൽ ഇപ്പോൾ 30 അംഗരാഷ്ട്രങ്ങളുണ്ട്.
  • 2020ൽ അംഗത്വം നേടിയ മാസഡോണിയയാണ് നവാഗതൻ
  • സമീപകാലത്ത് ഉക്രൈൻ നാറ്റോ അംഗത്വം നേടാൻ ശ്രമിക്കുന്നത് റഷ്യ ഉക്രൈൻ യുദ്ധത്തിലേക്ക് നയിച്ച പ്രധാന ഘടകമാണ്. 

യൂറോപ്യൻ യൂണിയൻ

  • യൂറോപ്യൻ വൻ‌കരയിലെ 27 രാജ്യങ്ങൾ ചേർന്നുള്ള സംഘരാഷ്ട്രമാണ് യൂറോപ്യൻ യൂണിയൻ.
  • 1992ലെ മാസ്ട്രീച്ച് ഉടമ്പടിയിലൂടെയാണ് ഈ ഏകീകൃത രാഷ്ട്രീയ സംവിധാനം നിലവിൽ വന്നത്.

യൂണിയന്റെ സവിശേഷതകൾ.

  • ഏകീകൃത കമ്പോളം
  • പൊതുനാണയം,
  • പൊതു കാർഷിക നയം
  • പൊതുവ്യാപാരനയം
  • പൊതുമത്സ്യബന്ധന നയം 

  • യൂറോപ്യൻ യൂണിയന്റെ പൊതു കറൻസിയാണ് - യൂറോ
  • യൂറോ നിലവിൽ വന്നത് ജനുവരി 1, 1999 നും വിനിമയം ആരംഭിച്ചത് 2002 ജനുവരി ഒന്ന് മുതലുമാണ്.
  • യൂറോ പുറപ്പെടുവിക്കാനുള്ള അധികാരം - ജർമനിയിലെ ഫ്രാങ്ക്ഫർട്ട് ആസ്ഥാനമായ യൂറോപ്യൻ സെൻട്രൽ ബാങ്കിന്
  • യൂറോപ്യൻ യൂണിയന്റെ ആപ്തവാക്യം - യുണൈറ്റഡ് ഇൻ ഡൈവേഴ്സിറ്റി
  • യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം - ബെൽജിയൻ നഗരമായ ബ്രസ്സൽസ്
  • യൂറോപ്യൻ യൂണിയനിൽ ഏറ്റവുമൊടുവിലായി അംഗമായ രാഷ്ട്രങ്ങൾ - ക്രൊയേഷ്യ (2013), റൊമാനിയ (2007), ബൾഗേറിയ (2007)

  • ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നും പിന്മാറിയത്  : 2020 ജനുവരി 31

     

  • ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പിന്മാറുന്നതു സംബന്ധിച്ച് കരാർ - ബ്രെക്സിറ്റ്‌ കരാർ

 

 

 

 

 

 

 

 


Related Questions:

1985 -ലാണ് പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന സ്ഥാപിതമായത്. ഇതിന്റെ രൂപീകരണത്തിന് മുൻകൈ എടുത്ത രാജ്യം ഏത് ?

2021 യുണൈറ്റഡ് നേഷൻസ് ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസ് ( COP26) വേദി എവിടെയാണ് ?

അന്താരാഷ്‌ട്ര തപാൽ യൂണിയനിലെ അംഗരാജ്യങ്ങളുടെ എണ്ണം എത്ര ?

undefined

മനുഷ്യാവകാശ സങ്കല്പത്തിന് ഉത്തേജനം നൽകിയ സംഘടന ഏത്?