Question:

സാമ്പത്തിക പ്രവർത്തനങ്ങളിൽ ഗവൺമെന്റിന്റെ ഇടപെടൽ പരിമിതപ്പെടുത്തണമെന്നും വ്യക്തി സ്വാതന്ത്രത്തിനു പ്രാധാന്യം നൽകണമെന്നുമുള്ള ആശയമാണ് ?

Aദി തിയറി ഓഫ് മോറൽ സെറ്റിൽമെന്റ്

Bലെയ്‌സെസ് - ഫെയർ

Cമോറൽ ഹസാർഡ്

Dകോംപറേറ്റിവ് അഡ്വാൻറ്റേജ്

Answer:

B. ലെയ്‌സെസ് - ഫെയർ

Explanation:

ലെയ്‌സെസ് - ഫെയർ സിദ്ധാന്തം (laissez-faire) 

  • സാമ്പത്തിക പ്രവർത്തനങ്ങളിൽ രാഷ്ട്രത്തിന്റെ  ഇടപെടലുകൾ പരിമിതപ്പെടുത്തിക്കൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകണം  എന്നുവാദിക്കുന്ന ഒരു സാമ്പത്തിക സിദ്ധാന്തം.
  • ഈ സിദ്ധാന്തമനുസരിച്ച് ആഭ്യന്തര സമാധാനം കാത്തു സൂക്ഷിക്കുക, വിദേശ ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതു മാത്രമാണ് സർക്കാരിന്റെ കടമ. 
  • 'വ്യക്തിയാണ്  സമൂഹത്തിലെ അടിസ്ഥാന ഘടക'മെന്നും അതിനാൽ വ്യക്തിസ്വാതന്ത്ര്യത്തിനാണ് ഏറ്റവും പ്രാധാന്യം നൽകേണ്ടതെന്നും ഈ സിദ്ധാന്തം വാധിക്കുന്നു.
  • അതിനാൽ 'വ്യക്തിവാദം' എന്നും ഈ സിദ്ധാന്തത്തിന് പേര് നൽകപ്പെട്ടിരിക്കുന്നു.
  • 'ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന ആഡം സ്മിത്ത് ഈ സിദ്ധാന്തത്തിന്റെ പ്രധാനവക്താക്കളിൽ ഒരാളായിരുന്നു.

Related Questions:

ഗാന്ധിയൻ സാമ്പത്തിക ശാസ്ത്ര ചിന്തകളിലെ പ്രധാന സവിശേഷതകൾ ഇവയിൽ ഏതെല്ലാമാണ് ?

1.കാർഷിക ഗ്രാമീണ വ്യവസ്ഥയ്ക്ക് പ്രാധാന്യം.

2.കുടിൽ ചെറുകിട വ്യവസായങ്ങൾക്ക് പരിഗണന.

3.സമത്വത്തിൽ അടിയുറച്ച സമ്പത്ത് വ്യവസ്ഥയുടെ പ്രാധാന്യം.

4.സ്വയംപര്യാപ്തവും സ്വാശ്രയവും ആയ പ്രാദേശിക സമ്പദ്‌വ്യവസ്ഥ.

' ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ ' എന്ന പുസ്തകം രചിച്ചത് ആരാണ് ?

ആസൂത്രണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികൾ ചേർന്ന് തയാറാക്കിയ ബോംബൈ പദ്ധതി നിലവിൽ വന്ന വർഷം ഏതാണ് ?

Who is the Father of the Green Revolution?

Peter Phyrr developed this technique :