App Logo

No.1 PSC Learning App

1M+ Downloads

സമുദ്രനിരപ്പിൽ നിന്ന് 25 അടി വരെ ഉയർന്ന പ്രദേശമാണ്?

Aമലനാട്

Bഇടനാട്

Cപീഠഭൂമി

Dതീരപ്രദേശങ്ങൾ

Answer:

D. തീരപ്രദേശങ്ങൾ

Read Explanation:

കേരളത്തെ ഭൂപ്രകൃതിയനുസരിച്ച് 3 ആയി തിരിച്ചിരിക്കുന്നു.

1)മലനാട്

2)ഇടനാട് 

3)തീരപ്രദേശം

മലനാട്

 

  • കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ഭൂപ്രകൃതി വിഭാഗമാണ് മലനാട്. 
  • കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 48 ശതമാനം മലനാടാണ്.
  • കേരളത്തിന്റെ കിഴക്കു ഭാഗത്താണ് മലനാട് സ്ഥിതി ചെയ്യുന്നത്.
  • സമുദ്രനിരപ്പിൽ നിന്ന് 250 അടിയിൽ കൂടുതൽ ഉയരമുള്ള പ്രദേശം 
  • മലനാടിന്റെ ശരാശരി ഉയരം - 900 മീറ്റർ.
  • ഇവിടെ കൃഷി ചെയ്യുന്ന പ്രധാന കാർഷിക വിളകൾ - തേയില, കാപ്പി, റബ്ബർ, ഏലം. 

ഇടനാട് 

  • കേരളത്തിൽ ഏകദേശം 300 മുതൽ 600 മീറ്റർ വരെ ഉയരത്തിലുള്ള നിമ്നോന്നത മേഖല
  • സമുദ്രനിരപ്പിൽ നിന്ന് 25 അടി മുതൽ 250 അടി വരെ ഉയരമുള്ള പ്രദേശം 
  • കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 42 ശതമാനമാണ് ഇടനാട്.
  • കൃഷി ചെയ്യുന്ന പ്രധാന കാർഷിക വിളകൾ :നെല്ല്,  വാഴ,  മരച്ചീനി, കവുങ്ങ്,  കശുവണ്ടി, അടയ്ക്ക,  ഗ്രാമ്പൂ,  റബ്ബർ

തീരപ്രദേശം

  • കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 10% ആണ് തീരപ്രദേശം. 
  • കേരളത്തിന്റെ തീരദേശ ദൈർഘ്യം -580 കിലോമീറ്റർ.
  • തീരപ്രദേശത്തെ പ്രധാന കാർഷിക വിളകൾ- നെല്ല്, തെങ്ങ്.
  • തീരസമതലം ഏറ്റവും കൂടുതൽ വീതിയിൽ കാണപ്പെടുന്നത് കേരളത്തിന്റെ മധ്യഭാഗത്താണ്.
  • ഇന്ത്യയിലെ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴ്ന്ന പ്രദേശം -കുട്ടനാട്.

 


Related Questions:

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.താമരശ്ശേരിചുരം നിർമ്മിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച ആദിവാസി കരിന്തണ്ടനാണ്.

2.കോഴിക്കോട് വയനാട് എന്നീ ജില്ലകളെ താമരശ്ശേരി ചുരം ബന്ധിപ്പിക്കുന്നു.

The Midland comprises of ______ of the total area of Kerala?

സമുദ്രനിരപ്പിൽ നിന്ന് 250 അടിയിൽ കൂടുതൽ ഉയരമുള്ള പ്രദേശമാണ്?

കേരളത്തിലെ ആദ്യ പൈതൃക ബീച്ച് ?

ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ മലനിരകൾ ?