Question:

ജോണും ദീപുവും ചേർന്ന് ഒരു ജോലി ചെയ്തു തീർക്കാൻ 45 ദിവസം എടുക്കുന്നു.എന്നാൽ ജോൺ ഒറ്റയ്ക്ക് ഈ ജോലി 70 ദിവസം കൊണ്ട് ചെയ്തു തീർക്കും. ദീപു ഒറ്റയ്ക്ക്ഇതേ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം എടുക്കും?

A120 ദിവസം

B136 ദിവസം

C126 ദിവസം

D130 ദിവസം

Answer:

C. 126 ദിവസം

Explanation:

ആകെ ജോലി= LCM (45,70) = 630 ജോണിൻ്റെയും ദീപുവിൻ്റെയും കാര്യക്ഷമത = 630/45 = 14 ജോണിൻ്റെ കാര്യക്ഷമത = 630/70 = 9 ദീപുവിൻ്റെ കാര്യക്ഷമത = 14 - 9 = 5 ദീപു ഒറ്റയ്ക്ക്ഇതേ ജോലി ചെയ്തു തീർക്കാൻ എടുക്കുന്ന സമയം = 630/5 = 126 ദിവസം


Related Questions:

ബാബു ഒരു ജോലി 12 ദിവസം കൊണ്ടും, രമ ആ ജോലി 6 ദിവസം കൊണ്ടും ചെയ്യും. അവർ ഇരുവരും ചേർന്ന് ജോലി ചെയ്യാനെടുക്കുന്ന ദിവസമെത്ര ?

15 തൊഴിലാളികൾ 10 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 6 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്രപേരെ കൂടുതലായി നിയമിക്കണം?

ഒരു ടാങ്ക് അതിന്റെ 3/4 ഭാഗം വെള്ളം നിറച്ചിരിയ്ക്കുന്നു. 5 ലിറ്റർ വെള്ളം കൂടി ഒഴിച്ചാൽ അതിന്റെ 4/5 ഭാഗം നിറയുമെങ്കിൽ ടാങ്കിന്റെ യഥാർത്ഥ ശേഷി എത്ര ?

15 പേർ 8 ദിവസം കൊണ്ട് 40 പാവ ഉണ്ടാക്കുന്നു.3 പേർ ജോലി ഉപേക്ഷിച്ചു പോയാൽ 48 പാവ ഉണ്ടാക്കാൻ എത്ര ദിവസം വേണം ?

ഒരു ടാപ്പിന് 8 മണിക്കൂർ കൊണ്ട് ടാങ്ക് നിറയ്ക്കാൻ കഴിയും, മറ്റൊരു ടാപ്പിന് 12 മണിക്കൂർ കൊണ്ട് അത് ശൂന്യമാക്കാം. രണ്ട് ടാപ്പുകളും ഒരേസമയം തുറന്നാൽ, ടാങ്ക് നിറയ്ക്കാനുള്ള സമയം: