K ഷെല്ലിൽ ഉൾക്കൊള്ളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര ?
A8
B2
C32
D18
Answer:
B. 2
Read Explanation:
ഒരു ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണിന്റെ എണ്ണം - 2n2
n എന്നത്,
- K ഷെല്ല് - 1
- L ഷെല്ല് - 2
- M ഷെല്ല് - 3
- N ഷെല്ല് - 4
അതിനാൽ, ഓരോ ഷെല്ലിൽ ഉൾക്കൊളളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം;
- K ഷെല്ല് - 2n2= 2 x 12 = 2
- L ഷെല്ല് - 2n2 = 2 x 22= 8
- M ഷെല്ല് - 2n2= 2 x 32= 18
- N ഷെല്ല് - 2n2= 2 x 42= 32
Note:
- ഷെല്ലുകൾ എന്നത് ആറ്റോമിക് ന്യൂക്ലിയസിന് ചുറ്റുമുള്ള ഊർജ്ജ നിലകളെയോ, ഇലക്ട്രോൺ മേഘങ്ങളെയോ പ്രതിനിധീകരിക്കുന്നു.
- ഓർബിറ്റലുകൾ എന്നത് ഒരു നിശ്ചിത ഷെല്ലിനുള്ളിൽ ഇലക്ട്രോണുകൾ കണ്ടെത്താൻ കഴിയുന്ന ഏറ്റവും സാധ്യതയുള്ള പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്നു.