Question:

കടലും തീരപ്രദേശവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി ?

Aഉജ്ജ്വല

Bസാഗരം

Cനമ്മുടെ കടൽ

Dശുചിത്വ സാഗരം

Answer:

D. ശുചിത്വ സാഗരം

Explanation:

  • ശുചിത്വ സാഗരം - കടലും തീരപ്രദേശവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി
  • പ്രചാരണ മുദ്രാവാക്യം - ‘കടലിനെ അറിയാം, കടൽക്കാറ്റേൽക്കാം, കടൽത്തീരമണയാം

  • ആശാധാരാ - രക്തജന്യ രോഗങ്ങളായ ഹീമോഫീലിയ , അരിവാൾ രോഗം , തലാസീമിയ തുടങ്ങിയവക്ക് സമഗ്ര ചികിത്സ ഉറപ്പാക്കുന്ന പദ്ധതി

  • നവകിരണം - വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള സർക്കാർ പദ്ധതി 

  • വിവ കേരളം - 15 മുതൽ 59 വയസ്സ് വരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ക്യാമ്പയിൻ . വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് )

  • അങ്കണം - സംസ്ഥാനത്തെ അംഗനവാടി ജീവനക്കാർക്കുള്ള ഇൻഷൂറൻസ് പദ്ധതി 

  • മെറി ഹോം - ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച ഭവന വായ്പ പദ്ധതി 

Related Questions:

ജലനിധി എന്ന പദ്ധതിക്ക് സഹായം ചെയ്യുന്നതാര്?

പ്രമേഹജന്യമായ നേത്രപടല രോഗത്തിൻ്റെ പൂർവ പരിശോധനയും ചികിത്സയും ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാരിൻ്റെയും ഓർനെറ് ഇന്ത്യ- യുകെയുടെയും സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതി ഏത്?

കേരള സർക്കാർ നടപ്പിലാക്കിയ ഇ-ഹെല്‍ത്ത് പദ്ധതി ?

കേരളത്തിലെ എല്ലാ കുട്ടികൾക്കും (18 വയസ്സിന് താഴെയുള്ളവർ) അവരുടെ വരുമാന നില പരിഗണിക്കാതെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതി.

ഭിന്നശേഷിക്കാർക്കായി മേഖല പുനരധിവാസകേന്ദ്രം പ്രവർത്തനമാരംഭിക്കുന്നത് എവിടെ ?