Question:

ഭിന്നശേഷിക്കാരുടെ പുനരധിവാസവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള കേരള സർക്കാർ പദ്ധതി ?

Aസമന്വയ പദ്ധതി

Bശരണ്യ പദ്ധതി

Cകൈവല്യ പദ്ധതി

Dആർദ്രം പദ്ധതി

Answer:

C. കൈവല്യ പദ്ധതി

Explanation:

ഭിന്നശേഷിക്കാർ

  • ഭിന്നശേഷിക്കാരുടെ പുനരധിവാസവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള കേരള സർക്കാർ പദ്ധതി - കൈവല്യ പദ്ധതി
  • ശാരീരികവും ബുദ്ധിപരവും വൈകാരികവുമായ ഏതെങ്കിലും ന്യൂനതയോ തകരാറോ കാരണം മറ്റ് സമപ്രായക്കാരുടെ പോലെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തവരാണ് - ഭിന്നശേഷിക്കാർ
  • ഭിന്നശേഷിക്കാരുടെ അവകാശനിയമം നിലവിൽ വന്നത് - 2016
  • 1995-ലെ ഭിന്നശേഷി നിയമം റദ്ദാക്കി അതിനു പകരമായാണ് ഭിന്നശേഷിക്കാരുടെ അവകാശനിയമം 2016 നിലവിൽ വന്നത്.
  • ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത് രണ്ടു വർഷം വരെ തടവും - 1,00,000 രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റമാണ്.

Related Questions:

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള കേരള പൊലീസിൻ്റെ പദ്ധതി ഏത് ?

കേൾവി പരിമിതി നേരിടുന്നവർക്ക് ഡിജിറ്റൽ ഹിയറിങ്എയിഡുകൾ ലഭ്യമാകുന്നതിനായി 2020 നവംബർ ഒന്നിന് ഉദ്ഘാടനംചെയ്യപ്പെട്ട പദ്ധതി ഏതാണ് ?

സുകന്യ സമൃദ്ധി യോജനയുടെ ഭാഗമായി പെൺകുട്ടികൾക്കായി തുടങ്ങിയ 'സുകന്യ സമൃദ്ധി അക്കൗണ്ട്' ആരംഭിച്ചത് ഏത് വർഷം ?

ചിൽഡ്രൻസ് ഹോമുകൾ, ബാലമന്ദിരങ്ങൾ തുടങ്ങിയവയിൽ നിന്നും വിടുതൽ ലഭിക്കുന്ന കുട്ടികളുടെ പുനരധിവാസവും പരിചരണവും സംരക്ഷണവും ഉറപ്പുവരുത്താൻ നിലവിൽ വന്ന സ്ഥാപനം താഴെ പറയുന്നവയിൽ ഏത് ?

Who is the Brand Ambassador of the programme "Make in Kerala" ?