Question:

രാസവസ്തുക്കളുടെ രാജാവ്?

Aസൾഫ്യൂരിക് ആസിഡ്

Bഹൈട്രോ ക്ലോറിക്

Cഅസറ്റിക്

Dസിട്രിക്

Answer:

A. സൾഫ്യൂരിക് ആസിഡ്

Explanation:

ശക്തിയേറിയ ഒരു ധാതു അമ്ലമാണ് സൾഫ്യൂരിക് അമ്ലം (ഗന്ധകാമ്ലം). ഇതിൻറെ രാസസമവാക്യം H2SO4 ആണ്. ഏതു ഗാഢതയിൽ വെച്ചും വെള്ളവുമായി ലയിക്കും. ഈ പ്രവർത്തനം ഒരു താപമോചക പ്രവർത്തനമാണ്. വളരെയേറെ ഉപയോഗങ്ങൾ ഉള്ള ഒന്നാണ് സൾഫ്യൂരിക് അമ്ലം. രാസ വ്യവസായത്തിൽ ഏറ്റവും അധികം ഉല്പാദിപ്പിക്കപ്പെടുന്ന പദാർത്ഥങ്ങളിലൊന്നാണിത്. 2001-ൽ ലോകമെമ്പാടുമായി 16.5 കോടി ടൺ സൾഫ്യൂരിക് അമ്ലം ഉൽപാദിക്കപ്പെട്ടു. രാസവസ്തുക്കളുടെ രാജാവ്, ഓയിൽ ഓഫ് വിട്രിയോൾ എന്നീ പേരുകളിൽ ഈ അമ്ലം അറിയപ്പെടുന്നു.


Related Questions:

ആറ്റത്തിന്റെ കേന്ദ്രഭാഗത്തിന് പറയുന്ന പേരെന്ത് ?

ഒരു പദാര്‍ത്ഥത്തിന്‍റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി ഏത് ഊര്‍ജത്തിന്‍റെ അളവാണ്?

മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര്?

ബ്രേക്ക് സിസ്റ്റത്തിലെ അൺലോഡർ വാൽവിന്റെ ധർമ്മം

താഴെ കൊടുത്തിരിക്കുന്ന പദാർത്ഥങ്ങളിൽ ഒരേ എണ്ണം തന്മാത്രകളുള്ളവ ഏതല്ലാം?

  1. 36 ഗ്രാം ജലം
  2. 32 ഗ്രാം ഓക്സിജൻ
  3. 34 ഗ്രാം അമോണിയ
  4. 45 ഗ്രാം ഗ്ലൂക്കോസ്