Question:

ഇൻറ്റർ ട്രോപ്പിക്കൽ കോൺവെർജൻസ് സോണുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായത് കണ്ടെത്തുക:

  1. വടക്ക്-കിഴക്ക്, തെക്ക്-കിഴക്കൻ വ്യാപാര കാറ്റുകൾ കൂടിച്ചേരുന്ന ന്യൂനമർദ മേഖലയാണിത്
  2. ഇത് മൺസൂൺ ട്രഫ് എന്നും അറിയപ്പെടുന്നു.
  3. ഭൂമധ്യരേഖയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്നു

Aഇവയൊന്നുമല്ല

Bരണ്ട് മാത്രം ശരി

Cഒന്ന് മാത്രം ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Explanation:

  • ദക്ഷിണാർദ്ധ ഗോളത്തിലെയും ഉത്തരാർദ്ധ ഗോളത്തിലെയും അക്ഷാംശരേഖയുടെ 10-30 ഡിഗ്രിയിലായി വീശുന്ന കാറ്റുകൾ ആണ് വാണിജ്യവാതങ്ങൾ
  • ഭൂമിയുടെ ഭൂമധ്യരേഖ പ്രദേശത്തേക്ക് വീശുന്ന കിഴക്ക് പടിഞ്ഞാറ് ഭാഗത്തെ സ്ഥിരമായ കാറ്റുകളാണ് ഇവ.
  • വടക്ക്-കിഴക്ക്, തെക്ക്-കിഴക്കൻ വ്യാപാര കാറ്റുകൾ(വാണിജ്യ വാതങ്ങൾ) കൂടിച്ചേരുന്ന ന്യൂനമർദ മേഖല ഇൻറ്റർ ട്രോപ്പിക്കൽ കോൺവെർജൻസ് സോൺ (ITCZ) എന്നറിയപ്പെടുന്നു.
  • ഭൂമധ്യരേഖയ്ക്ക് സമീപമായാണ് ITCZ രൂപം കൊള്ളുന്നത്, അതുകൊണ്ടുതന്നെ ശക്തമായ താപനില ഇവിടെ അനുഭവപ്പെടുന്നു.

Related Questions:

അറബിക്കടലിൽ രൂപം കൊണ്ട് കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും കാരണമായ ' ടൗട്ടേ ' ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം ?

"ഫൈലിൻ ചുഴലിക്കാറ്റ്' ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം :

വടക്കേ അമേരിക്കയിലെ റോക്കി പർവ്വതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന കാറ്റ് ?

2024 ആഗസ്റ്റിൽ അറബിക്കടലിൽ ഗുജറാത്ത് തീരത്ത് രൂപപ്പെട്ട ചുഴലിക്കാറ്റ് ?

ഇരു അർദ്ധ ഗോളത്തിലും നിന്നും സംഗമിക്കുന്ന മധ്യരേഖാ ന്യൂനമർദ്ദ മേഖലകൾ അറിയപ്പെടുന്നത് ;