Question:
നിത്യവും പാചകത്തിനുപയോഗിക്കുന്ന LPG ദ്രാവകാവസ്ഥയിലാണ്. നാം ശ്വസിക്കുന്ന വായുവിനെ വരെ ദ്രാവകമാക്കാൻ ഏറ്റവും അനുകൂലമായ സാഹചര്യം ഏത്?
Aമർദ്ദവും ഊഷ്മാവും കൂട്ടുക
Bമർദ്ദവും ഊഷ്മാവും കുറയ്ക്കുക
Cമർദ്ദം കൂട്ടുക ഊഷ്മാവ് കുറയ്ക്കുക
Dമർദ്ദം കുറയ്ക്കുക ഊഷ്മാവ് കൂട്ടുക
Answer:
C. മർദ്ദം കൂട്ടുക ഊഷ്മാവ് കുറയ്ക്കുക
Explanation:
ഖര വസ്തുക്കളിൽ:
- തന്മാത്രകൾ തമ്മിൽ സ്പർഷിക്കുകയും, അവയ്ക്കിടയിൽ വളരെ കുറച്ച് മാത്രം ഇടം ആണ് ഉള്ളത്.
- Intermolecular spaces വളരെ കുറവാണ്.
- അതിനാൽ, തന്മാത്രകളുടെ ഗതികോർജം വളരെ കുറവാണ്.
ദ്രാവകങ്ങളിൽ:
- തന്മാത്രകൾ, ഖര വസ്തുക്കളെക്കാൾ കൂടുതൽ ഇടം ഉണ്ട്.
- Intermolecular spaces, ഖര വസ്തുക്കളെക്കാൾ കുറച്ച് കൂടി കൂടുതലാണ്.
- അതിനാൽ, തന്മാത്രകളുടെ ഗതികോർജം കുറച്ച് കൂടി കൂടുതലാണ്.
വാതകങ്ങളിൽ:
- തന്മാത്രകൾ ദ്രാവക വസ്തുക്കളെക്കാൾ കൂടുതൽ ഇടം ഉണ്ട്.
- Intermolecular spaces, വളരെ കൂടുതലാണ്.
- അതിനാൽ, തന്മാത്രകളുടെ ഗതികോർജം വളരെ കൂടുതലാണ്.
വാതകത്തെ ദ്രാവകമാക്കാൻ, വേണ്ട അനുകൂല സാഹചര്യങ്ങൾ:
- കുറഞ്ഞ താപം
- കൂടിയ മർദ്ദം
താപം കുറയ്ക്കുമ്പോൾ, വാതക തന്മാത്രകളുടെ ഗതികോർജ്ജം കുറയ്ക്കുവാൻ സാധിക്കുന്നു.
മർദ്ദം കൂട്ടുമ്പോൾ, വാതക തന്മാത്രകളുടെ ഇടയ്ക്ക് കാണപ്പെടുന്ന Intermolecular spaces, കുറയ്ക്കുവാൻ സാധിക്കുന്നു.
Note:
താപം കുറയ്ക്കുകയും, മർദ്ദം കൂട്ടുകയും ചെയ്യുമ്പോൾ, വാതക തന്മാത്രകളുടെ ഗതികോർജ്ജവും, Intermolecular spaces ഉം, ദ്രാവകങ്ങളുടേത് പോലെ ആവുകയും, അവ ദ്രാവകം ആയി മാറുകയും ചെയ്യുന്നു.