Question:

"കടിഞ്ഞൂല്‍പൊട്ടന്‍" എന്ന കഥാപാത്രത്തെ സൃഷ്‌ടിച്ച മലയാളം കവി?

Aകാവാലം നാരായണപണിക്കര്‍

Bകടമ്മനിട്ട രാമകൃഷ്ണന്‍

Cഎന്‍.എന്‍ കക്കാട്

Dഅയ്യപ്പപണിക്കര്‍

Answer:

B. കടമ്മനിട്ട രാമകൃഷ്ണന്‍

Explanation:

  • കേരളത്തിന്റെ നാടോടി സംസ്‌കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് കടമ്മനിട്ട രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത് .
  • 1965 -ൽ 'ഞാൻ 'എന്ന കവിത പ്രസിദ്ധപ്പെടുത്തി .
  • 1976 -ലാണ് ആദ്യ പുസ്‌തകം പുറത്തിറങ്ങിയത് .
  • കൃതികൾ -കുറത്തി ,കുഞ്ഞേ മുലപ്പാൽ കുടിക്കരുത് ,വെള്ളിവെളിച്ചം ,ഗോദോയെ കാത്ത് ,സൂര്യശില ,കോഴി,കാട്ടാളൻ .
  • കടമ്മനിട്ടയുടെ കവിതകൾ എന്ന പുസ്തകം 1982 -ൽ ആശാൻ പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടി .

Related Questions:

"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മതൻ ഭാഷതാൻ " എന്ന വരികൾ രചിച്ചതാര് ?

കേരളത്തിൽ ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നൽകിയ കവി ആര്?

"പിറക്കാതിരുന്നെങ്കിൽ പാരിൽ നാം സ്‌നേഹിക്കുവാൻ വെറുക്കാൻ തമ്മിൽ കണ്ടു മുട്ടാതെയിരുന്നെങ്കിൽ" എന്നത് ആരുടെ വരികളാണ് ?"