Question:

പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ എല്ലാ സവിശേഷതകളെയും വളരെ സൂക്ഷ്മമായി ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ?

Aഗ്ലോബ്

Bധരാതലീയ ഭൂപടം

Cഭൂപടം

Dകൊണ്ടൂർ രേഖ

Answer:

B. ധരാതലീയ ഭൂപടം

Explanation:

ധരാതലീയ ഭൂപടങ്ങൾ

  • സമഗ്രമായ ഭൂസർവ്വേയുടെ അടിസ്ഥ‌ാനത്തിൽ തയ്യാറാക്കുന്നവയാണ് ധരാതലീയ ഭൂപടങ്ങൾ.
  • പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ എല്ലാ സവിശേഷതകളെയും വളരെ വിശദമായി ചിത്രീകരിക്കുന്ന ഭൂപടങ്ങളാണിവ.
  • ഭൂപ്രദേശങ്ങളുടെ ഉയരം, ഭൂപ്രകൃതി, നദികൾ, വനങ്ങൾ, കൃഷിയിടങ്ങൾ, പട്ടണങ്ങൾ, ഗതാഗതവാർത്താവിനിമയ മാർഗ്ഗങ്ങൾ,ജനവാസകേന്ദ്രങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങൾ ഈ ഭൂപടങ്ങളിൽ ചിത്രീകരിക്കുന്നു.
  • ഇന്ത്യയിൽ ധരാതലീയ ഭൂപടനിർമ്മാണത്തിന്റെ ചുമതലയുള്ളത്- സർവ്വേ ഓഫ് ഇന്ത്യ,ഡെറാഡൂൺ

Related Questions:

ജലസംഭരണികൾ , പ്രധാന കെട്ടിടങ്ങൾ മുതലായ സ്ഥലങ്ങളിൽ ഉയരം ഏത് അക്ഷരത്തോടൊപ്പമാണ് രേഖപ്പെടുത്തുന്നത് ?

നോർത്തിങ് ഈസ്റ്റിങ്സ് ചേർന്നുണ്ടാകുന്ന ജാലികകൾ അറിയപ്പെടുന്നത് എന്ത് ?

ധരാതലീയ ഭൂപടത്തിൽ കിഴക്കു വശത്തേക്ക് പോകും തോറും മൂല്യം കൂടി വരുന്ന രേഖയേത് ?

അക്ഷാംശരേഖാംശരേഖകൾ , വരണ്ട ജലാശയങ്ങൾ, അതിർത്തി രേഖകൾ എന്നിവയെ സൂചിപ്പിക്കുന്ന നിറം ഏത് ?

കോണ്ടൂർ രേഖകളും അവയുടെ നമ്പറുകളും മണൽക്കൂനുകളും മണൽക്കുന്നുകളും സൂചിപ്പിക്കുന്ന നിറം ?