Question:
നൈനിറ്റാള്‍ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ് ?
Aഉത്തര്‍പ്രദേശ്
Bഹിമാചല്‍പ്രദേശ്
Cഹരിയാന
Dഉത്തരാഖണ്ഡ്
Answer:
D. ഉത്തരാഖണ്ഡ്
Explanation:
നൈനിറ്റാൾ
- ഇന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ഒരു പ്രശസ്തമായ ഹിൽ സ്റ്റേഷനും നഗരവുമാണ് നൈനിറ്റാൾ
- നൈനിറ്റാൾ ഇന്ത്യയുടെ തടാക ജില്ല എന്നറിയപ്പെടുന്നു
- സമുദ്രനിരപ്പിൽ നിന്ന് 6000 അടിയിലധികം ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്
- കുന്നുകളാൽ ചുറ്റപ്പെട്ട നൈനി തടാകം ഇവിടുത്തെ പ്രധാന അകർഷണങ്ങളിലൊന്നാണ്
- 'ഹൈ ആൾട്ടിറ്റ്യൂഡ് സൂ' എന്നറിയപ്പെടുന്ന പണ്ഡിറ്റ് ജി.ബി. പന്ത് മൃഗശാല നൈനിറ്റാളിലാണ് സ്ഥിതി ചെയ്യുന്നത്