1986ല്‍ ഡിസംബര്‍ 24നാണ് ഉപഭോക്തൃനിയമം ഇന്ത്യയിൽ നിലവില്‍ വന്നത്.
1930ലെ സാധന വില്പന നിയമം ,1940 ലെ ഔഷധ സൗന്ദര്യ വര്‍ധക നിയമം ,മായം ചേര്‍ക്കല്‍ നിരോധന നിയമം ,അളവ് തൂക്ക മാനക നിയമം എന്നിവയെല്ലാം പരിഗണിച്ചുകൊണ്ടാണ് രാജ്യത്തെ ഉപഭോക്തൃ സംരക്ഷണ നിയമം രൂപപ്പെടുത്തിയത്.
ലോക ഉപഭോക്തൃ ദിനം - മാർച്ച് 15
അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയാണ് ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ച് ആദ്യമായി നിയമ നിര്‍മാണ സഭയില്‍ സംസാരിച്ചത്.
1963 മാര്‍ച്ച് 15 നായിരുന്നു വിഖ്യാതമായ ഈ പ്രസംഗം. ആ ദിനമാണ് അന്താരാഷ്ട്ര ഉപഭോക്തൃ ദിനമായി ആചരിച്ചു വരുന്നത് .